ചിന്മയമായപരംപൊരുളേ,യെൻ്റെ ചിന്തയെ തേജോമയം തെളിക്കൂ!മാനസോദ്യാനത്തില്‍, തൂമന്ദഹാസത്താല്‍പാരിജാതപ്പൂമഴ പൊഴിക്കൂ!സഞ്ചിതകര്‍മ്മനിവൃത്തിവന്നാനന്ദസിന്ധുവില്‍ നീന്താനനുഗ്രഹിക്കൂ!അന്‍പിയന്നമ്മ നീ നെഞ്ചില്‍ നിലാവൊളി – ചിന്തി,നറുമുല്ലപ്പൂവിടര്‍ത്തൂ! സായുജ്യമില്ലേലും സാരൂപ്യമില്ലേലും സാമിപ്യസാലോക്യമെത്രധന്യം ! അക്കഴല്‍ത്താരിന്‍പരാഗരേണുക്കളൊ- രല്പം ശിരസ്സില്‍ പൊഴിഞ്ഞിടട്ടെ ! താമരത്താരിതള്‍ ചേലൊത്തകാന്തിമ- കാളുമാ നീള്‍മിഴിത്തുമ്പിലൂറും , കാരുണ്യധാരാപ്രവാഹത്താലമ്മയീ ലോകത്തെ താപവിമുക്തമാക്കും ! പാതിയുറക്കത്തിലവ്യക്തമായെന്തോഓതുന്നപോലെയാണെന്റെ കാവ്യംഎങ്കിലും കുഞ്ഞുങ്ങള്‍ കൊഞ്ചിപ്പറയുന്ന-തമ്മയ്ക്കു കേട്ടാലറിയുകില്ലേ?പൂര്‍ണ്ണേന്ദുശോഭയില്ലെങ്കിലും, പാടത്തെ മിന്നാമിനുങ്ങിനുമുണ്ടുഭംഗി!അക്കൊച്ചുവെട്ടത്തെ തേടിപ്പിടിച്ചിട്ടു്‌വേട്ടാളന്‍ കൂട്ടില്‍ വിളക്കുവയ്ക്കും!എന്നിലെ കാവ്യവിചാരവുമക്കൊച്ചു-മിന്നാമിനുങ്ങിന്‍ നുറുങ്ങുവെട്ടംപൊട്ടും പൊടിയും തെരഞ്ഞുനടപ്പവര്‍-ക്കിത്തിരി ദൂരം തെളിഞ്ഞുകിട്ടും! വാര്‍മഴവില്ലിന്നലങ്കാരം വേണമോ?വാര്‍തിങ്കള്‍ കാന്തിക്കു കൈത്തിരിയോ?അമ്മയെ വാഴ്ത്തി സ്തുതിക്കുവോര്‍ക്കാഹ്ളാദം, അമ്മയ്ക്കതല്ലാതിങ്ങെന്തു നേട്ടം മായരുതെന്നൊരപേക്ഷയുമായി […]