ഒരിക്കൽ, നൂറുവയസ്സു് പൂർത്തിയാക്കിയ ഒരാളെ അഭിമുഖം ചെയ്യാൻവേണ്ടി ഒരു പത്രക്കാരൻ വന്നു. പത്രക്കാരൻ അദ്ദേഹത്തോടു ചോദിച്ചു, ”ഇത്രയും കാലം ജീവിച്ചതിൽ അങ്ങയ്ക്കു് ഏറ്റവും അഭിമാനകരമായി തോന്നുന്നതെന്താണു്?” ”നൂറുവയസ്സുവരെ ജീവിച്ചിട്ടും എനിക്കു് ഈ ഭൂമിയിൽ ഒരു ശത്രുപോലുമില്ല.” ”ഓ, അങ്ങയുടെ ജീവിതം എത്ര മഹത്തരമായിരിക്കുന്നു! എല്ലാവർക്കും ഇതൊരു മാതൃകയാകട്ടെ! ആട്ടെ, അങ്ങയ്ക്കു് ഇതു് എങ്ങനെ സാധിച്ചു?” ”അതോ! എൻ്റെ ശത്രുവായ ഒരുത്തനെപ്പോലും ഞാൻ ഭൂമിയിൽ ജീവനോടെ വച്ചിട്ടില്ല.” വിനാശകാരികളായ ഇത്തരം വികാരങ്ങൾ തുടച്ചുനീക്കാതെ ലോകത്തിൽ യുദ്ധങ്ങളും ആക്രമണങ്ങളും അവസാനിപ്പിക്കാൻ […]
Tag / ധർമ്മം
ലോകാരംഭകാലം മുതൽ ഭൂമിയിൽ സംഘർഷമുണ്ടു്. അതു പൂർണ്ണമായി ഒഴിവാക്കാൻ സാധിക്കില്ലെന്നു പറഞ്ഞാൽ, മനോവിഷമം ഉണ്ടാക്കുന്ന കാര്യമാണു്. എങ്കിലും, സത്യം അതല്ലേ! കാരണം, നല്ലതും ചീത്തയും ലോകത്തിൽ എന്നുമുണ്ടു്. നന്മയെ സ്വീകരിക്കാനും തിന്മയെ തിരസ്‌കരിക്കാനുമുള്ള ശ്രമത്തിനിടയിൽ സംഘർഷമുണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാൻ പറ്റില്ല. അത്തരം സംഘർഷങ്ങൾ ആഭ്യന്തരലഹളകളായും യുദ്ധമായും സമരമായും ഒക്കെ മിക്കവാറും എല്ലാ രാജ്യങ്ങളിലും ഉണ്ടായിട്ടുണ്ടു്. എന്നാൽ, അവയെല്ലാം ചില വ്യക്തികളുടെയും വിഭാഗങ്ങളുടെയും താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയായിരുന്നു എന്നു പറയാൻ സാധിക്കില്ല. അത്തരം സംഘർഷങ്ങളിൽ അപൂർവ്വം ചിലതെങ്കിലും, ഒരു […]