പ്രകൃതിയിൽ തേനീച്ചയുടെ കാര്യവും വ്യത്യസ്തമല്ല. സാധാരണ തേനീച്ചകൾ കൂട്ടിൽനിന്നു മൂന്നു കിലോമീറ്റർ വരെ പറന്നാണു തേൻ ശേഖരിക്കാറുള്ളതു്. എന്നാൽ ഇപ്പോൾ തേൻ ശേഖരിച്ചു മടങ്ങാൻ മിക്കവാറും അവയ്ക്കു സാധിക്കുന്നില്ല. കാരണം, മറവി മൂലം വഴി തെറ്റുന്നു. കൂട്ടിലെത്താൻ കഴിയുന്നില്ല. തേനീച്ചയ്ക്കു കൂട്ടിലെത്താൻ കഴിയുന്നില്ല എന്നു പറഞ്ഞാൽപ്പിന്നെ മരണമാണു് അവയെ കാത്തിരിക്കുന്നതു്. ഒരർത്ഥത്തിൽ തേനീച്ച കാരണമാണു നമുക്കു് ആഹാരം കഴിക്കാൻപോലും സാധിക്കുന്നതു്. തേനീച്ച ഒരു പൂവിൽനിന്നു വേറൊരു പൂവിൽച്ചെന്നിരുന്നു പരാഗണം നടത്താൻ സഹായിക്കുന്നതുകൊണ്ടാണല്ലോ പച്ചക്കറികളും ധാന്യങ്ങളും ഒക്കെയുണ്ടാകുന്നതു്. അപ്പോൾ […]