(തുടർച്ച) ചോദ്യം : ഈശ്വരനെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്കു പ്രയത്നിക്കേണ്ട ആവശ്യമുണ്ടോ? മക്കളേ, തത്ത്വങ്ങള്‍ പ്രചരിപ്പിക്കേണ്ടതു് ആചരണത്തിലൂടെ ആയിരിക്കണം. പ്രസംഗംകൊണ്ടു മാത്രം തത്ത്വം പ്രചരിപ്പിക്കാന്‍ കഴിയില്ല. പ്രസംഗമല്ല പ്രവൃത്തിയാണാവശ്യം. സംസാരിച്ചു കളയുന്ന സമയം മതി, അതു പ്രാവര്‍ത്തികമാക്കുവാന്‍. സമൂഹത്തില്‍ നിലയും വിലയുമുള്ളവരുടെ ചെയ്തികളാണു സാധാരണക്കാര്‍ അനുകരിക്കുന്നതു്. അതിനാല്‍ ഉന്നതപദവിയിലിരിക്കുന്നവര്‍ എപ്പോഴും മറ്റുള്ളവര്‍ക്കു മാതൃകയായിരിക്കണം. ഒരു രാജ്യത്തിലെ മന്ത്രി, ഒരു ഗ്രാമമുഖ്യൻ്റെ വീട്ടില്‍ അതിഥിയായി എത്തി. ആ രാജ്യത്തിലെ ഏറ്റവും അധികം അഴുക്കുനിറഞ്ഞ ഒരു ഗ്രാമമായിരുന്നു അതു്. റോഡുകളിലും കവലകളിലും […]
Tag / ജോലി
ചോദ്യം : ജോലി ചെയ്യുമ്പോള്‍ എങ്ങനെ മന്ത്രം ജപിക്കാനും രൂപം സ്മരിക്കാനും കഴിയും? മന്ത്രം മറന്നുപോകില്ലേ? അമ്മ: മക്കളേ, നമ്മുടെ ഒരു സഹോദരനു് അസുഖമായി അത്യാസന്നനിലയില്‍ ആശുപത്രിയില്‍ കിടക്കുകയാണെന്നു കരുതുക. നമ്മള് ഓഫീസില്‍ ജോലി ചെയ്യുകയാണെങ്കിലും ആ സഹോദരനെക്കുറിച്ചോര്ക്കാതിരിക്കാന് കഴിയുമോ? ഏതു ജോലി ചെയ്യുമ്പോഴും അവനെക്കുറിച്ചുള്ള ചിന്ത മാത്രമായിരിക്കും. ‘അവനു ബോധം വീണ്ടുകിട്ടിക്കാണുമോ? സംസാരിക്കുമോ? അസുഖം കുറഞ്ഞുകാണുമോ? എന്നവനു വീട്ടില്വരാന് കഴിയും?’ എന്നിങ്ങനെ സഹോദരന് മാത്രമായിരിക്കും മനസ്സില്‍. എന്നാല്‍ ജോലികളും നടക്കും. ഇതേപോലെ ഈശ്വരനെ നമ്മുടെ ഏറ്റവുമടുത്ത […]
ജോലിക്കുവേണ്ടി ജീവിക്കുകയാണ് അല്ലാതെ ജീവിക്കാന്‍ വേണ്ടി ജോലി നേടുകയല്ല നാം ചെയ്യുന്നത്