സ്വാമി തുരീയാമൃതാനന്ദ പുരി ഓര്‍മ്മയില്‍നിന്നൂര്‍ന്നുവീണൊരുകാവ്യശീലില്‍ ഞാന്‍… എൻ്റെജീവിതത്തെ തോണിയാക്കി യാത്ര ചെയ്യുന്നു…!കാത്തുനില്പില്ലാരുമെന്നുടെയാനപാത്രത്തെ… എൻ്റെതോണിയില്‍ ഞാന്‍ മാത്രമായി യാത്ര ചെയ്യുന്നു…! ആത്മനൊമ്പരമാരറിവൂനീയൊരാളെന്യേ… സ്നേഹോ-ദാരശീലേ! നീലവാനംപോലെനിന്നുള്ളം!മാനസപ്പൊന്‍തേരില്‍ ഞാനൊ-ന്നാനയിച്ചോട്ടെ… അമ്മേനേരമിന്നും ഏറെയായ് നീ ആഗമിക്കില്ലേ…? ഉള്ളിലാര്‍ദ്രതയുള്ളനീയെ-ന്നുള്ളുകാണില്ലേ… കണ്ടാല്‍ഉള്ളമീവിധമെന്തിനമ്മേ,വെന്തുനീറുന്നു…?എള്ളിലെണ്ണകണക്കു നീയെ-ന്നുള്ളിലുണ്ടേലും… ഉള്ളാല്‍കണ്ടറിഞ്ഞല്ലാതെയെങ്ങനെയുള്ളമാറുന്നു…? ചാരിടാറില്ലെന്മനസ്സിന്‍ജാലകങ്ങള്‍ ഞാന്‍… പ്രേമോ-ദാരഗാനാലാപമായ് നീ ആഗമിക്കില്ലേ…?മാന്തളിര് തൊത്തിൻ്റെ മാര്‍ദ്ദവ-മുള്ളൊരെന്നുള്ളം… നിൻ്റെകാലടിപ്പൊന്‍ താമരത്തേന്‍ പൂവു തേടുന്നു…!
നവീനം..
- പ്രകൃതിയിൽ തേനീച്ചയുടെ പ്രാധാന്യം
- ഈ നിമിഷം മാത്രമാണു മക്കളുടെതു്.
- പ്രകൃതിയോടിണങ്ങി ജീവിക്കുക
- ഈശ്വരനെ അനുഭവിക്കാനുള്ള വഴിയാണ് ധ്യാനം
- ലോക വസ്തുക്കളുടെ നശ്വരത മനസ്സിലാക്കുക
- ഒരിക്കലും ചെടിക്കാത്ത മധുരമാണു് ഈശ്വരന്.
- എല്ലാവരോടും എല്ലാത്തിനോടും നന്ദി ഉള്ളവരായിരിക്കുക
- ആദ്ധ്യാത്മികത: ജീവിതത്തിൻ്റെ പൂര്‍ണ്ണത
- കാരുണ്യത്തിൻ്റെ ആദ്യപാഠങ്ങൾ
- അമ്മയുടെ കൃപാവര്‍ഷം
When Love is there, distance dosen't matter.
Download Amma App and stay connected to Amma
അന്വേഷണം
വിഭാഗങ്ങള്‍
© 2024 Amma Malayalam | Love can speak any language