സി. രാധാകൃഷ്ണന്‍ 1മസ്‌ലിനുടുത്ത മഹാരാജാവിന്‍നഗ്‌നതകണ്ടു ചിരിച്ചതിനാല്‍അരചന്‍ പണ്ടടിമയൊരുത്തനെനരകിപ്പിച്ചൂപോല്‍.തല്ലിക്കുത്തിയൊടിച്ചുകളഞ്ഞൂഎല്ലെല്ലാമത്രെ.പല്ലുകള്‍ പിഴുതൂ, മുടികള്‍ പറിച്ചൂ,കൊല്ലാക്കൊല ചെയ്തൂ.അതുകൊണ്ടരിശം തീരാഞ്ഞവനെമുതുകില്‍ വന്‍ചുമടേറ്റിചാട്ടയടിച്ചു നടത്തീപോലുംപെരുവഴിയൂടൊരു കാതം 2തൊണ്ട വരണ്ടും വേദനകൊണ്ടുംപ്രാണനൊടുങ്ങാറാകെവിമ്മി വിതുമ്മിക്കേണൂ പാവം‘അമ്മേ തുണ നീയേ!’ 3അന്നവതാരം ചെയ്തു വഴിയില്‍പൊന്നത്താണിപ്പെരുമ.അവൻ്റെ ചുമലിലെ ഭാരം പേറിഅവൻ്റെ കൂടെ നടന്നു!അവൻ്റെ മുതുകത്തടിയേല്ക്കാതെഅദ്ഭുതകവചം തീര്‍ത്തു! 4ഇരയെക്കൈവിട്ടത്താണിയിലായ്അരചനു നോട്ടം പക്ഷേഅരമനവരെയതു കൊണ്ടെത്തിക്കാന്‍അരചന്നായീല!ആനകള്‍ നൂറു കിണഞ്ഞുപിടിച്ചുംഅനങ്ങിയില്ലത്താണി!ആര്‍ത്തിക്കാരുടെ ശല്യം തീരാന്‍പേര്‍ത്തും കല്ലായ് മാറി! 5വഴിയോരങ്ങളിലിന്നും നില്പുഞങ്ങടെ’യമ്മത്താണി’.തളരുന്നേരമിറക്കാം ഭാരംമാളോര്‍ക്കവയുടെ ചുമലില്‍.ആളും തരവും നോക്കുന്നില്ലചുമടെന്തെന്നും ചോദിപ്പീലഎല്ലാമൊരുപോലെന്നേ നില്പൂനമ്മുടെ’യമ്മത്താണി’.ഹെൻ്റമ്മേയെന്നിറക്കിവയ്ക്കാംനെഞ്ചിലെ ഭാരം സര്‍വ്വംഒരു കുട്ടച്ചെമ്മണ്ണാകിലുംഒരു കൂടപ്പൊന്നായാലുംഒരുപോലെന്ന’മ്മത്താണി’ഭുവനേശ്വരി വാണരുളുന്നൂ!