സായാഹ്ന ഭജന കഴിഞ്ഞു. അമ്മ കളരിമണ്ഡപത്തിനും ധ്യാന മുറിക്കും മദ്ധ്യേയുള്ള മുറ്റത്തുവന്നു വെറും മണലിൽ ഇരിക്കുന്നു. ഭക്ഷണത്തിനുള്ള മണി മുഴങ്ങി. അമ്മ പറഞ്ഞതനുസരിച്ചു ഭക്തന്മാർ ഓരോരുത്തരും ഭക്ഷണം കഴിക്കാൻ പോയി. ഒന്നു രണ്ടു ബ്രഹ്മചാരികൾമാത്രം അമ്മയുടെ സമീപത്തു് അവശേഷിച്ചു. മാതൃസന്നിധിയിൽ അവർ ധ്യാനനിമഗ്നരാണ്. ഭക്ഷണം കഴിഞ്ഞു് എല്ലാവരും വീണ്ടും വന്നു് അമ്മയുടെ ചുറ്റുമായി ആസനസ്ഥരായി. അമ്മ എല്ലാവരോടുമായി ചോദിച്ചു. ”മക്കൾ ഭക്ഷണം കഴിച്ചുവോ?” ഒരു ഭക്ത: എല്ലാവരും കഴിച്ചമ്മേ. അമ്മ: വീട്ടിൽ നല്ല സ്വാദുള്ള കൂട്ടാനൊക്കെയുണ്ടാകും. ഇവിടെ […]
Tag / അഹിംസ
ചോദ്യം : പ്രവൃത്തിയാണു സ്നേഹത്തിൻ്റെ അഭിവ്യക്തിയെന്നു പറയും. അഹിംസയും കരുണയും പ്രവൃത്തിയില്‍കൊണ്ടുവരുവാനും പ്രചരിപ്പിക്കുവാനുംവേണ്ടി വ്യക്തികള്‍ക്കെന്തു ചെയ്യുവാന്‍ കഴിയും? അമ്മ: നമ്മള് വ്യക്തിബോധം വിട്ടു വിശ്വചൈതന്യത്തിൻ്റെ ഭാഗമാണെന്നറിഞ്ഞു പ്രവര്‍ത്തിക്കണം. അപ്പോള്‍ മാത്രമേ കരുണയും അഹിംസയും പൂര്‍ണ്ണമായി പ്രവൃത്തിയില്‍ കൊണ്ടുവരുവാന്‍ കഴിയുകയുള്ളൂ. ഇതു പെട്ടെന്നു സാധിക്കുന്ന കാര്യമാണോ എന്നു സംശയിക്കാം. പൂര്‍ണ്ണമായും ആ തലത്തിലേക്കുയരുവാന്‍ കഴിഞ്ഞില്ലെങ്കിലും ആ ലക്ഷ്യംവച്ചു നമ്മുടെ കഴിവിനനുസരിച്ചു മറ്റുള്ളവരെ സ്നേഹിക്കുവാനും സേവിക്കുവാനും ശ്രമിക്കാമല്ലോ?
ചോദ്യം : ധര്‍മ്മം നിലനിര്‍ത്താനാണെങ്കില്‍ക്കൂടി ഹിംസയുടെ മാര്‍ഗ്ഗം സ്വീകരിക്കുന്നതു ശരിയാണോ? അമ്മ: ഒരു കര്‍മ്മം ഹിംസയോ അഹിംസയോ എന്നു തീരുമാനിക്കേണ്ടതു്, ചെയ്യുന്ന പ്രവൃത്തി നോക്കിയല്ല; അതിന്റെ പിന്നിലെ മനോഭാവമാണു മുഖ്യം. ഒരു വീട്ടില്‍ജോലിക്കു നില്ക്കുന്ന പെണ്‍കുട്ടിക്കു വീട്ടമ്മ വളരെയധികം ജോലി നല്കി. തന്നെ ഏല്പിച്ച താങ്ങാവുന്നതിലധികം ജോലി എത്രകണ്ടു ശ്രമിച്ചിട്ടും സമയത്തിനു ചെയ്തു തീര്‍ക്കാനാവാതെ, കേള്‍ക്കേണ്ടിവന്ന വഴക്കോര്‍ത്തു് ആ കുട്ടി നിന്നു കരയുകയാണു്. അതിന്റെ ദുഃഖം കാണുവാനോ കേള്‍ക്കുവാനോ അവിടെ ആരുമില്ല. അതേ വീട്ടമ്മതന്നെ സ്കൂളില്‍പഠിക്കുന്ന തന്റെ […]