Category / വാര്‍ത്ത

സ്നേഹമാണു് അമ്മയുടെ മതം. ഈ അടിസ്ഥാനശിലയുടെ മുകളിലാണു് അമ്മ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും സാമൂഹ്യപരിഷ്‌കരണ- നവോത്ഥാനപ്രവര്‍ത്തനങ്ങളും നടത്തുന്നതു്. എവിടെയൊക്കെ കാരുണ്യവും സഹാനുഭൂതിയും ആവശ്യമുണ്ടോ അവിടെയൊക്കെ അമ്മയുടെ കാരുണ്യം ഒഴുകിയെത്തി നിറയുന്നു- അന്താരാഷ്ട്രതലത്തില്‍പ്പോലും.

അമ്മ ജനിച്ച ദിവസവും പിന്നീടും പലരും ജനിച്ചു. അവരുടെ ശവക്കല്ലറയില്‍ ജനിച്ചദിവസും മരിച്ചദിവസവും മാത്രമേ ഉണ്ടാകൂ. മരിക്കാറായവരെ ജീവിപ്പിച്ചു് അവര്‍ക്കു ജീവന്‍ നല്കി അമ്മ ജീവിച്ചു

വാക്കുകള്‍പ്പുറമാണ് ഈ ദുഃഖം. ജീവിതത്തിന്‍റെ ചില സാഹച്യങ്ങളില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. സ്വീകരിക്കാന്‍ മാത്രമേ സാധിക്കൂ. ഈ അവസത്തില്‍ നിങ്ങളുടെ ദുഃഖവും വേദനയും ഭയവും പങ്കിടാന്‍ എത്തിയതാണിവിടെ.

2011 മാര്‍ച്ച് 11ന് ജപ്പാനിലുണ്ടായ സുനാമിയാല്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ പുനധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദമയീ ദേവി ഒരു മില്ല്യണ്‍ അമേിക്കന്‍ ഡോളര്‍ നല്‍കും

മാതാ അമൃതാനന്ദമയീ ചാരിറ്റബിള്‍ ട്രസ്റ്റ് കെനിയയില്‍ നിര്‍മ്മിച്ച കുട്ടികളുടെ സംക്ഷണ കേന്ദ്രം അമ്മയുടെ സാന്നിദ്ധ്യത്തില്‍ ആതി നദീതീത്ത് സംഘടിപ്പിച്ച പൊതുപരിപാടിയില്‍ വെച്ച് ഉദ്ഘാടനം ചെയ്തു.