Category / വാര്‍ത്ത

9 ഒക്ടോബർ 2017, അമൃതപുരി – അമൃതവർഷം 64 ദൈവത്തിന്റെ പ്രതീകവും മനുഷ്യന്റെ വേഷവും സമൂഹത്തിന്റെ സ്വാന്ത്വനവുമാണ് ശ്രീ മാതാ അമൃതാനന്ദമയി ദേവിയെന്ന് ഡോ മാര്‍ ക്രിസ്റ്റംവലിയ തിരുമേനി. അമ്മയുടെ അറുപത്തിനാലാമത് ജന്മവാര്‍ഷികാഘോഷത്തില്‍ ആശംസകള്‍ നേരുകയായിരുന്നു തിരുമേനി. അമ്മയുമായുള്ള ബന്ധം പണ്ടേ തുടങ്ങിയതാണ് അത് തന്റെ ജീവിതത്തിലെ എന്നുമുള്ള നല്ല ഓര്‍മ്മകളാണെന്നും തിരുമേനി വ്യക്തമാക്കി. “നീ ചെയ്ത ഏറ്റവും നല്ല കാര്യം എന്താണെന്ന് മരിച്ച് സ്വര്‍ഗ്ഗതില്‍ പോയാല്‍ ദൈവം ചോദിക്കും . അമൃതപുരിയില്‍ വരാന്‍ കഴിഞ്ഞതും അമ്മയെ കാണാന്‍ കഴിഞ്ഞു […]

30 Sep 2017, അമൃതപുരി അമൃതപുരിയില്‍ നവരാത്രി ആഘോഷം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആശ്രമത്തിലെത്തിയ വിദേശികളും സ്വദേശികളുമായ നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്ക് വിജയദശമി ദിനത്തില്‍ അമ്മ ആദ്യാക്ഷരം കുറിച്ചു. അറിവിനെ സ്വീകരിക്കുവാനുള്ള ആഗ്രഹം, ഉത്സാഹം, ക്ഷമ ഇവയെല്ലാ മാണ് വിദ്യയെ പൂര്‍ണ്ണതയിലേയ്ക്ക് എത്തിക്കുന്നത്. ആ വിനയവും ഉത്സാഹവും സമര്‍പ്പണഭാവവും നമ്മുടെ ജീവിതത്തില്‍ എപ്പോഴും കാത്തുസൂക്ഷിക്കണമെന്നും ഭൗതികമായ ഐശ്വര്യത്തിലും ലാഭത്തിലും ഉപരി ഒരു സാധകന്റെ പടിപടിയായിട്ടുള്ള ആദ്ധ്യാത്മിക ഉയര്‍ച്ചയുടെയും ആത്യാന്തിക മുക്തിയുടെയും സന്ദേശമാണ് നവരാത്രി നല്‍കുന്നതെന്ന് സത്‌സംഗത്തില്‍ […]

ജ്ഞാനമില്ലാതെ എന്തു കര്‍മ്മം? ജ്ഞാനമില്ലാതെ എന്തു കര്‍മ്മം ചെയ്താലും അതു നമ്മെത്തന്നെ നഷ്ടപ്പെടുന്നതിനു തുല്യമാണ്. ഡ്രൈവിങ്ങ് പഠിച്ചു വണ്ടിയോടിച്ചാല്‍ നമ്മള്‍ 98% ലക്ഷ്യത്തില്‍ തന്നെയെത്തും. പക്ഷെ, പഠിക്കാതെ വണ്ടിയോടിക്കാന്‍ ശ്രമിച്ചാല്‍, ആശുപത്രിയിലായിരിക്കും എത്തുന്നത്. ജ്ഞാനത്തോടുകൂടി കര്‍മ്മം ചെയ്യുക എന്നുള്ളത് ഭൂപടം നോക്കി സഞ്ചരിക്കുന്നതു പോലെയാണ്. ജ്ഞാനം ഇല്ലാത്ത കര്‍മ്മം നമ്മെ വഴിതെറ്റിക്കും. നമുക്ക് അത്യാവശ്യമായി വേണ്ടത് ആത്മവിശ്വാസമാണ്. നമ്മള്‍ ഇരുട്ടുപിടച്ച വഴിയിലൂടെ പോകുകയാണെങ്കില്‍ ഉള്ളില്‍ ഭയം തോന്നിയേക്കാം. എന്നാല്‍ നമ്മുടെ അടുത്ത് ഒരു പോലീസുകാരന്‍ ഉണ്ടെന്ന് അറിഞ്ഞാല്‍ […]

അമ്മയ്ക്  ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിന്റെ പരിഭാഷ അമ്മയ്ക് പ്രണാമം വേദിയിലുള്ള വിശിഷ്ട അതിഥികളെ, നമസ്‌ക്കാരം ! ഈ പുണ്യവും വിശുദ്ധവുമായ മുഹൂര്‍ത്തത്തില്‍ ഞാന്‍ അമ്മയ്ക്ക് എന്റെ അഗാധമായ സ്‌നേഹാദരങ്ങള്‍ അറിയിക്കുന്നു. ഭക്തലക്ഷങ്ങള്‍ക്ക് മാര്‍ഗ്ഗദീപമായ അമ്മയ്ക്ക് സര്‍വശക്തന്‍ ദീര്‍ഘായുസും ആരോഗ്യവും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. എത്രയോ ഭക്തര്‍ക്ക് സ്വന്തം ജീവിതത്തിന്റെ പര്യായപദം തന്നെയാണ് അമ്മ. ഒരു യഥാര്‍ത്ഥ അമ്മയെപ്പോലെ അവര്‍ അവരുടെ ഭക്തരെ പരിപാലിക്കുന്നു; നേരിട്ടും പരോക്ഷവുമായ ഇടപെടലുകളിലൂടെ, ദൃശ്യവും അദൃശ്യവുമായ കരങ്ങള്‍കൊണ്ട്. അമ്മയുടെ […]

വാസ്തവത്തിൽ ശബരിമലയിൽ സ്ത്രീകൾക്ക് വിലക്കില്ല, നിരവധി സ്ത്രീകൾ ശബരിമലയിൽ പോകുകയും ദർശനം നടത്തുകയും ചെയ്തുവരുന്നുണ്ട്. വ്രതനിഷ്ഠയുടെ ഭാഗമായി ഒരു പ്രത്യേക പ്രായപരിധിയിൽപ്പെട്ട സ്ത്രീകൾക്ക് മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അമ്മയുടെ സങ്കൽപ്പത്തിലെ ഈശ്വരൻ സ്ത്രീപുരുഷ ഭേദങ്ങൾക്കതീതനാണ്. എന്നാൽ ക്ഷേത്രത്തക്കുറിച്ച് ചിന്തിക്കുമ്പോൾ ഈശ്വരസങ്കൽപ്പവും ക്ഷേത്രത്തിലെ ദേവതാ സങ്കൽപ്പവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയിരിക്കണം. ഈശ്വരൻ അനന്തമായ ചൈതന്യമാണ്. എന്നാൽ ക്ഷേത്രദേവത അങ്ങനെയല്ല. സമുദ്രത്തിലെ മത്സ്യവും, കണ്ണാടിക്കൂട്ടിൽ വളർത്തുന്ന മത്സ്യവും തമ്മിലുള്ള വ്യത്യാസം ഇവ തമ്മിലുണ്ട്, കണ്ണാടിക്കൂട്ടിലെ മീനിന് സമയത്തിന് ഭക്ഷണം ലഭിച്ചില്ലെങ്കില്‍അതിന് […]