Category / വാര്‍ത്ത

വിശ്വ സംസ്കൃത പ്രതിഷ്ഠാന് അമ്മ നൽകിയ സന്ദേശം ഓം നമഃ ശിവായ മക്കളേ, നമ്മുടെ സംസ്കാരത്തിന്റെ പ്രതീകമാണ് സംസ്കൃതഭാഷ. അതിപുരാതനമായ ഭാരതസംസ്കാരത്തിന്റെ വാഹിനിയാണു സംസ്കൃതം. മനുഷ്യമനസിൽ പരിവർത്തനം സൃഷ്ടിക്കുവാൻ കഴിയുന്ന ഒരു പ്രത്യേകശക്തി സംസ്കൃതഭാഷക്കും, അതിന്റെ സ്പന്ദനങ്ങൾക്കും ഉണ്ട്. ഭാരതത്തിലെ മാത്രമല്ല ലോകത്തിലേതന്നെ എത്രയോ ഭാഷകളുടെ മാതാവാണ് സംസ്കൃതം. എല്ലാ ഭാരതീയരേയും കൂട്ടിയിണക്കുന്ന സാംസ്കാരിക ഐക്യത്തിന്റെ കണ്ണിയാണ് സംസ്കൃതഭാഷ. സംസ്കൃതത്തിൽ രചിച്ചിട്ടുള്ള നമ്മുടെ വേദങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും ഒക്കെ ഭാരതത്തിനകത്തും പുറത്തുമുള്ള നിരവധി ഭാഷകളിലെ […]

13 ഏപ്രിൽ 2020, അമൃതപുരി കോവിഡ്-19നെ പ്രതിരോധിക്കുന്നതിനും, രോഗവ്യാപനം മൂലം ശാരീരികമായോ, മാനസികമായോ, സാമ്പത്തികമായോ ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുന്നതിനും വേണ്ടി ഭാരതസർക്കാരിന്റെ പിഎം കെയർസ് ഫണ്ടിലേക്ക് 10 കോടി രൂപയും, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 3 കോടി രൂപയുമാണ് മഠം നൽകുക. കൂടാതെ കോവിഡ്-19 രോഗികൾക്ക് കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (അമൃത ആശുപത്രി) സൗജന്യ ചികിത്സയും നൽകുന്നതായിരിക്കും. കോവിഡ് ദുരന്തവും അതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളും മൂലം മാനസികസമ്മർദ്ദവും, വിഷാദവും മറ്റു മാനസിക വെല്ലുവിളികളും അനുഭവിക്കുന്നവരെ […]

ഓം നമഃ ശിവായ സമൂഹത്തിലും രാഷ്ട്രത്തിലും നന്മയുടെ ശക്തിസ്രോതസ്സായിരുന്ന ഒരു വലിയ മനുഷ്യനെയാണ് പരമേശ്വർജിയുടെ വേർപാടിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. ഭാരതത്തിനും ഭാരതീയ സംസ്കാരത്തിനും വേണ്ടി സമർപ്പിക്കപ്പെട്ടതായിരുന്നു ആ ധന്യ ജീവിതം. അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ രാമായണത്തിലെ ഭരതനെയാണ് ഓർമ്മവരുന്നത്. ജീവിതം ത്യാഗമാണെന്ന് വാക്കുകൾക്കതീതമായി അദ്ദേഹം ജീവിച്ചുകാണിക്കുകയായിരുന്നു. സ്ഥാനമാനങ്ങളോ വ്യക്തിപരമായ നേട്ടങ്ങളോ അൽപംപോലും അദ്ദേഹം ആഗ്രഹിച്ചില്ല. ത്യാഗവും, ആദർശനിഷ്ഠയും പാണ്ഡിത്യവും ധിഷണയും ഒരുപോലെ ആ വ്യക്തിത്വത്തിൽ ഒത്തുചേർന്നു. ഭാരതത്തോടുള്ള ഭക്തി അദ്ദേഹത്തിൻ്റെ ജീവരക്തം തന്നെയായിരുന്നു. സത്യവും അസത്യവും, തെറ്റും ശരിയും […]

അമ്മയുടെ 66-ാമത് ജന്മദിനത്തിൽ അമ്മ നടത്തിയ സത്‌സംഗത്തിൻ്റെ സംക്ഷിപ്ത രൂപം മക്കളെ എല്ലാവരും ഒത്തൊരുമയോടും സ്നേഹത്തോടും ഇങ്ങനെ ഇരിക്കുന്നതു കാണുമ്പോള്‍, പല വര്‍ണ്ണത്തിലുള്ള പൂക്കള്‍ ഭംഗിയായി കോര്‍ത്തിണക്കിയ മനോഹരമായൊരു പൂമാല പോലെയാണു അമ്മയ്ക്കു തോന്നുന്നതു്. നിങ്ങളുടെ ഈ മനസും സേവനമനോഭാവം മേല്‍ക്കുമേല്‍ വളരട്ടെ, വികസിക്കട്ടെ. അതു ജനങ്ങള്‍ക്ക് ഉപകാരപ്രദമാകട്ടെ എന്ന് അമ്മ പരമാത്മാവില്‍ സമര്‍പ്പിക്കുന്നു. ഇതൊരു സന്തോഷത്തിൻ്റെ നിമിഷമാണെങ്കിലും, ലോകത്തിൻ്റെ നാനാഭാഗങ്ങളില്‍ നടക്കുന്ന പ്രകൃതിദുരന്തങ്ങളിലും അക്രമങ്ങളിലും സംഘര്‍ഷങ്ങളിലും പെട്ടു വലയുന്നവരുടെ ജീവിതം ഓര്‍ക്കുമ്പോള്‍ അമ്മയുടെ ഹൃദയം വേദനിക്കുന്നു. […]

അമൃതപുരി: മാതാ അമൃതാനന്ദമയി മഠത്തിന്റെ ‘വിഷുത്തൈനീട്ടം’ പദ്ധതി, അഞ്ചാമത് വര്‍ഷത്തിലേയ്ക്ക് കടന്നതിന്റെ ഔപചാരിക ഉദ്ഘാടനം ഏപ്രില്‍ 06 ശനിയാഴ്ച, അമൃതപുരിയില്‍ വച്ച് നടന്നു. വിഷുവിന് കൈനീട്ടത്തോടൊപ്പവും വിഷുക്കണിയിലും ഒരു വൃക്ഷത്തൈ കൂടി ഉള്‍പ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് 2015 ല്‍ ശ്രീ മാതാ അമൃതാനന്ദമയീ ദേവി വിഭാവനം ചെയ്ത പദ്ധതിയാണ് ‘വിഷുത്തൈനീട്ടം’. മഠത്തിന്റെ യുവജന വിഭാഗമായ ‘അയുദ്ധ്’ ആണ് ‘വിഷുത്തൈനീട്ട’ത്തിന്റെ പ്രവര്‍ത്തന പ്രചരണ ഏകോപനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ‘മുറ്റത്തൊരു പഴത്തോപ്പ് മുകളിലൊരു കിളിക്കൂട്’ എന്ന വിളംബരത്തോടെയായിരുന്നു, സദ്ഗുരു ശ്രീ […]