13 ഏപ്രിൽ 2020, അമൃതപുരി കോവിഡ്-19നെ പ്രതിരോധിക്കുന്നതിനും, രോഗവ്യാപനം മൂലം ശാരീരികമായോ, മാനസികമായോ, സാമ്പത്തികമായോ ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുന്നതിനും വേണ്ടി ഭാരതസർക്കാരിന്റെ പിഎം കെയർസ് ഫണ്ടിലേക്ക് 10 കോടി രൂപയും, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 3 കോടി രൂപയുമാണ് മഠം നൽകുക. കൂടാതെ കോവിഡ്-19 രോഗികൾക്ക് കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (അമൃത ആശുപത്രി) സൗജന്യ ചികിത്സയും നൽകുന്നതായിരിക്കും. കോവിഡ് ദുരന്തവും അതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളും മൂലം മാനസികസമ്മർദ്ദവും, വിഷാദവും മറ്റു മാനസിക വെല്ലുവിളികളും അനുഭവിക്കുന്നവരെ […]
Category / സാമൂഹ്യ സേവനം
അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാർഥികളുടെ പതിനാറാമത് ബിരുദദാന ചടങ്ങിനെ ചാന്‍സിലര്‍ മാതാ അമൃതാനന്ദമയി ദേവി അഭിസംബോധന ചെയ്തു. ക്ഷമയും വിവേകവുമാണ് വിജയം നേടുന്നതിനാവശ്യമായ ഘടകങ്ങളെന്ന് അമ്മ വിദ്യാർഥികളെ ഓര്‍മ്മിപ്പിച്ചു. ക്ഷമയോടും വിവേകത്തോടും കൂടി ഏതൊന്നിനെ ലക്ഷ്യമിട്ടാലും എല്ലാ പോരായ്മകളേയും നമുക്ക് അനുകൂലമായി മാറ്റിയെടുക്കാന്‍ കഴിയുമെന്നും അമ്മ പറഞ്ഞു. അമൃതപുരി അമൃത വിശ്വവിദ്യാപീഠത്തിലെ 1390 വിദ്യാർഥികളാണ് ബിരുദപഠനം പൂര്‍ത്തിയാക്കി പതിനാറാമത് കോണ്‍വൊക്കേഷനില്‍ പങ്കെടുത്തത്. 892 ബിരുദ വിദ്യാർഥികളും 486 ബിരുദാനന്തര ബിരുദ വിദ്യാർഥികളും 15 ഗവേഷണ ബിരുദം നേടിയവരും ഏഴു […]
അമൃതാനന്ദമയി മഠത്തിന്റെ സ്വാശ്രയ സ്വയംപര്യാപ്ത ഗ്രാമ പദ്ധതി വഴിത്തിരിവാകുന്നു. ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് എന്നും ഗ്രാമങ്ങളുടെ സ്വയം പര്യാപ്തതയിലൂടെ മാത്രമേ ഭാരതം വികസിക്കൂ എന്നു പറഞ്ഞ മഹാത്മാഗാന്ധിയുടെ ചിന്തയിലും സ്വാശ്രയ ഗ്രാമം തന്നെയായിരുന്നു രാമരാജ്യം എന്ന സങ്കല്പത്തിന്റെ അടിത്തറ. പൗരാണിക ഭാരതത്തില്‍ ഗ്രാമീണ ജീവിതം സ്വയം പര്യാപ്തവും സുസ്ഥിരവുമായിരുന്നു. കൃഷി മുതല്‍ ആതുര ശ്രുശ്രൂഷ വരെ എല്ലാ മേഖലകളിലും തനത് സമ്പ്രദായം അവര്‍ വികസിപ്പിച്ചിരുന്നു. പരാശ്രയത്തിലേയ്ക്ക് വഴുതി മാറിയ ഗ്രാമജീവിതത്തെ വീണ്ടും സമ്പുഷ്ടമാക്കാനാണ് അമ്മ മാതൃകാ ഗ്രാമവികസന […]
സേവനവും കരുണയും മുഖമുദ്രയാക്കിയ ആളുകളാവണം ശുശ്രൂഷിക്കേണ്ടതു്. വിദഗ്ധ പരിശീലനം നല്കി 10,000 ഹോം നഴ്‌സുകളെ സമൂഹത്തിനു സമര്‍പ്പിക്കണം. ആറു മാസത്തെ സൗജന്യ താമസവും പരിശീലനവും കൂടാതെ മാസംതോറും സ്റ്റൈപ്പന്‍ഡും ഇവര്‍ക്കു നല്കുന്നതാണു്.
വാക്കുകള്‍പ്പുറമാണ് ഈ ദുഃഖം. ജീവിതത്തിന്റെ ചില സാഹച്യങ്ങളില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. സ്വീകരിക്കാന്‍ മാത്രമേ സാധിക്കൂ. ഈ അവസത്തില്‍ നിങ്ങളുടെ ദുഃഖവും വേദനയും ഭയവും പങ്കിടാന്‍ എത്തിയതാണിവിടെ.