Category / സനാതനം

ഭൗതികതയെയും ആദ്ധ്യാത്മികതയെയും പരസ്പര വിരുദ്ധമായി സനാതനധര്‍മ്മം കാണുന്നില്ല. ആത്മീയത ഉള്‍ക്കൊണ്ടാല്‍ ഭൗതികജീവിതം സമ്പന്നവും അര്‍ത്ഥപൂര്‍ണ്ണവുമാക്കാമെന്നു് അതു പഠിപ്പിക്കുന്നു.

ഓരോരുത്തുടെയും കഴിവും മനോഭാവവും, സംസ്‌കാരവും എല്ലാം നോക്കിയാണു ഗുരുക്കന്മാര്‍ അവര്‍ക്കു് ഏതു മാര്‍ഗ്ഗമാണു വേണ്ടതെന്നു നിശ്ചയിക്കുന്നത്. മാര്‍ഗ്ഗങ്ങള്‍ എത്ര വിഭിന്നങ്ങളാണെങ്കിലും ലക്ഷ്യം ഒന്നുതന്നെ; പമസത്യം ഒന്നുതന്നെ. മാര്‍ഗ്ഗങ്ങളും അനുഷ്ഠാനങ്ങളും കാലത്തിനനുസിച്ചു നവീകരിക്കേണ്ടിവരും. ഈ വിശാലതയും ചലനാത്മകതയുമാണു ഹിന്ദുധര്‍മ്മത്തിന്‍റെ മുഖമുദ്ര.

ഭാതത്തിലെ അനേകം മഹാത്മാക്കള്‍ക്കു സ്വന്തം അനുഭവത്തിലൂടെ വെളിപ്പെട്ട സനാതനതത്ത്വങ്ങളും മൂല്യങ്ങളും ധര്‍മ്മോപദേശങ്ങളും ആണു് സനാതന ധര്‍മ്മം. ഏതെങ്കിലും ഒരു ഗ്രന്ഥത്തില്‍ ഒതുങ്ങുന്ന തത്ത്വമല്ല, സമഗ്രമായ ജീവിതദര്‍ശനമാണത്.

എല്ലായിടവും ബ്രഹ്മസ്ഥാനമാണ്. ഒരേ ബ്രഹ്മത്തിന്‍റെ വിവിധ മുഖങ്ങളാണ് ഈ രൂപങ്ങളും. ഒരാളുടെ കൈയും കാലും കണ്ണും മൂക്കുമൊക്കെ കാണുമ്പോള്‍ വ്യത്യസ്തമായ അവയവങ്ങളായിട്ടല്ലല്ലോ മറിച്ച് ഏകമായ മനുഷ്യരൂപത്തെയല്ലേ നമ്മള്‍ ദര്‍ശിക്കുന്നത്?

ഋഷി പറയുന്നതു സത്യമായിത്തീരുന്നു. അവരുടെ ഓരോവാക്കും വരാനിരിക്കുന്ന ജനതയെ മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ്.