Category / സനാതനം

മക്കളേ, സമസ്തവേദങ്ങളുടെയും സാരമാണു ഭഗവദ്ഗീത. മനുഷ്യരാശിക്കാകമാനം വേണ്ടിയുള്ളതാണു ഗീതാസന്ദേശം. പ്രതികൂല സാഹചര്യങ്ങളുടെ നടുവിൽ സ്വധർമ്മം എന്തെന്നറിയാതെ തളർന്നുപോയ അർജ്ജുനനെ നിമിത്തമാക്കി ഭഗവാൻ ലോകത്തിനു മുഴുവൻ നല്കിയ സന്ദേശമാണത് . അതിൽ ഭക്തിയും ജ്ഞാനവും കർമ്മവും യോഗവും മറ്റനേകം സാധനാമാർഗ്ഗങ്ങളും തത്ത്വങ്ങളും സമ്മേളിക്കുന്നു. വിഭിന്ന സംസ്‌കാരങ്ങളിലൂടെ വന്നവർക്കും പരമപദത്തിലേക്ക് ഉയരാനുള്ള മാർഗ്ഗം കാട്ടിത്തരാൻ വന്ന ആളാണു ശ്രീകൃഷ്ണഭഗവാൻ. ഒരു ഹോട്ടലിൽ ഒരേതരം ഭക്ഷണം മാത്രമേയുള്ളൂ എങ്കിൽ, അത് ഇഷ്ടപ്പെടുന്നവർ മാത്രമേ അവിടെ വരുകയുള്ളൂ. ഭിന്നരുചിയിലുള്ള ആഹാരങ്ങൾ എല്ലാവരെയും ആകർഷിക്കും. […]

സംപൂജ്യ സദ്ഗുരു ശ്രീ. മാതാ അമൃതാനന്ദമയി ദേവി നൽകുന്ന യോഗദിന സന്ദേശം ===== മക്കളേ, ഒരു ശരാശരി മനുഷ്യൻ അവന്റെ ശാരീരികവും മാനസികവും ബൗദ്ധികവുമായ കഴിവുകളുടെ ചെറിയൊരംശം മാത്രമേ ജീവിതകാലത്ത് ഉപയോഗപ്പെടുത്തുന്നുള്ളൂ. നമ്മിലെ അത്തരം കഴിവുകൾ ഉണർത്താനും സ്വന്തം പൂർണതയെ സാക്ഷാത്കരിക്കാനുമുള്ള ഒരു മാർഗമാണ് യോഗ. ഇന്ന് ആധുനികമരുന്നുകളും ചികിത്സാസൗകര്യങ്ങളും മനുഷ്യന്റെ ആയുർദൈർഘ്യം വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ തെറ്റായ ജീവിതശൈലിയും കാഴ്ചപ്പാടുകളും കാരണം മനുഷ്യരുടെ ആരോഗ്യം ക്ഷയിച്ചുവരികയാണ്. ദീർഘനേരം ക്ഷീണമില്ലാതെ ജോലിചെയ്യാനുള്ള ശേഷി, മനസ്സിന്റെ സ്വസ്ഥത, ബുദ്ധിശക്തിയുടെയും ഓർമശക്തിയുടെയും […]

എല്ലാവരിലും ദിവ്യത്വം ദർശിക്കുന്നതിനാൽ സനാതന ധർമ്മത്തിൽ നിത്യനരകം എന്നൊരു കാഴ്ചപ്പാടില്ല. എത്ര വലിയ പാപം ചെയ്താലും നല്ല ചിന്തയിലൂടെയും നല്ല കർമ്മങ്ങളിലൂടെയും സ്വയം ശുദ്ധീകരിക്കുവാനും ഒടുവിൽ ഈശ്വരനെ സാക്ഷാത്ക്കരിക്കുവാനും കഴിയുമെന്നു സനാതനധർമ്മം വിശ്വസിക്കുന്നു. എത്ര തെറ്റു ചെയ്തവനും ആത്മാർത്ഥമായ പശ്ചാത്താപം വന്നാൽ രക്ഷപ്പെടാം. പശ്ചാത്താപത്തിൽ കഴുകിപ്പോകാത്ത പാപമില്ല. പക്ഷേ ആന കുളിക്കുന്നതുപോലെയാകരുത്. ആന കുളിച്ചു കയറി അധികനേരം കഴിയണ്ട, വീണ്ടും പൊടി വാരി ദേഹത്തു വിതറും. ഇതുപോലെയാണു പലരും. നമ്മുടെ ജീവിതത്തിൽ മുന്നോട്ടുപോകുമ്പോൾ പല തെറ്റുകളും സംഭവിച്ചെന്നിരിക്കും. […]

ഭൗതികതയെയും ആദ്ധ്യാത്മികതയെയും പരസ്പര വിരുദ്ധമായി സനാതനധര്‍മ്മം കാണുന്നില്ല. ആത്മീയത ഉള്‍ക്കൊണ്ടാല്‍ ഭൗതികജീവിതം സമ്പന്നവും അര്‍ത്ഥപൂര്‍ണ്ണവുമാക്കാമെന്നു് അതു പഠിപ്പിക്കുന്നു.

ഓരോരുത്തുടെയും കഴിവും മനോഭാവവും, സംസ്‌കാരവും എല്ലാം നോക്കിയാണു ഗുരുക്കന്മാര്‍ അവര്‍ക്കു് ഏതു മാര്‍ഗ്ഗമാണു വേണ്ടതെന്നു നിശ്ചയിക്കുന്നത്. മാര്‍ഗ്ഗങ്ങള്‍ എത്ര വിഭിന്നങ്ങളാണെങ്കിലും ലക്ഷ്യം ഒന്നുതന്നെ; പമസത്യം ഒന്നുതന്നെ. മാര്‍ഗ്ഗങ്ങളും അനുഷ്ഠാനങ്ങളും കാലത്തിനനുസിച്ചു നവീകരിക്കേണ്ടിവരും. ഈ വിശാലതയും ചലനാത്മകതയുമാണു ഹിന്ദുധര്‍മ്മത്തിന്‍റെ മുഖമുദ്ര.