Category / അമൃതവാണി

നമ്മള്‍ വ്യക്തികളെ സ്‌നേഹിക്കുകയും വസ്തുക്കളെ ഉപയോഗിക്കയുമാണ് വേണ്ടത് എന്നാലിന്ന് നേരേതിരിച്ചാണ് ചെയുന്നത് വ്യക്തികളെ ഉപയോഗിക്കുന്നു, വസ്തുക്കളെ സ്‌നേഹിക്കുന്നു. ഇങ്ങിനെയാല്‍ കുടുംബങ്ങള്‍ തകരും, സമൂഹത്തിന്‍റെ താളലയം നഷ്ടപ്പെടും. – അമ്മ

ആത്മീയത എന്നുവച്ചാല്‍ ജീവിതത്തില്‍ നാം പുലര്‍ത്തുന്ന മൂല്യങ്ങളാണ്. അവയും സാങ്കേതികവിദ്യയും കൈകോര്‍ക്കുമ്പോള്‍ മാത്രമേ മനുഷ്യരാശിക്കു ശരിയായ വളര്‍ച്ചയും വികാസവും കൈവരിക്കാന്‍ കഴിയൂ. ഇതെങ്ങനെ സാദ്ധ്യമാക്കാമെന്നതാണ് ഈ നൂറ്റാണ്ട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. – അമ്മ

ആദ്ധ്യാത്മികത എന്നത് ആത്യന്തികമായ സയന്‍സാണ്. ആദ്ധ്യാത്മികത കൂടാതെയുള്ള സയന്‍സ് അന്ധമാണ്. സയന്‍സിനെ കൂടാതെയുള്ള ആദ്ധ്യാത്മികത മുടന്തുള്ളതാണ്. – അമ്മ

വേദാന്തം ലോകത്തെയും, ലോകജീവിതത്തെയും നിഷേധിക്കുന്നതല്ല. മറിച്ച്, ലോകത്തില്‍ സുഖദുഃഖങ്ങള്‍ക്ക് നടുവില്‍ ഇരിക്കവേതന്നെ എല്ലാത്തിനും അതീതമായ ശാന്തിയും ആനന്ദവും അനുഭവിക്കാനുള്ള മാര്‍ഗ്ഗമാണ് അത് ഉപദേശിക്കുന്നത്. – അമ്മ

ആത്മീയത ധനത്തിനോ കീര്‍ത്തിയ്ക്കോ എതിരല്ല, അവ നേടുന്നതിന് തടസ്സവുമല്ല. എന്നാല്‍ അതിനായി സ്വീകരിക്കുന്ന മാര്‍ഗ്ഗം ധാര്‍മ്മികമായിരിക്കണമെന്നു മാത്രമാണ് ആദ്ധ്യാത്മികാചാര്യന്മാര്‍ പറയുന്നത്. – അമ്മ