Category / അമൃതവാണി

ജനങ്ങള്‍ തിങ്ങിപ്പാര്‍ത്തതു കൊണ്ട് മാത്രം ലോകമാകില്ല, സമൂഹമാകില്ല. അതിന് നന്മയും കാരുണ്യവുമുള്ള മനുഷ്യര്‍ കൂടി അതിലുണ്ടാകണം. മനുഷ്യന് മനുഷ്യരെ സ്‌നേഹിക്കാന്‍ കഴിയണം. പ്രകൃതിയേയും സ്‌നേഹിക്കാന്‍ കഴിയണം. – അമ്മ

നദിയും സമുദ്രവും മലിനപ്പെടുന്നത് നമ്മുടെ രക്തത്തില്‍ വിഷം കലര്‍ത്തുന്നതിന് തുല്യമാണെന്ന ബോധം നമുക്കുണ്ടാകണം. – അമ്മ

ഇന്ന് യുവത്വം എന്നു പറയുന്ന കാലഘട്ടം ജീവിതത്തില്‍ ഇല്ലാതെയായികൊണ്ടിരിക്കുന്നു. മനുഷ്യന്‍ ബാല്യത്തില്‍നിന്നും നേരേ വാര്‍ദ്ധ്യത്തിലേക്കാണ് വളരുന്നത്. ഈശ്വരനാകാന്‍ സാദ്ധ്യതയുള്ള മനുഷ്യനെ പിശാചാക്കി മാറ്റുന്ന ഈ മദ്യത്തെക്കാള്‍ വലിയ വിഷം വേറെയില്ല എന്ന സത്യം മക്കള്‍ ഒരിക്കലും മറക്കാതിരിക്കട്ടെ. – അമ്മ

ഞാന്‍ എന്നും എന്‍റെത് എന്നുമുള്ള ഇന്നത്തെ സങ്കുചിതമായ കാഴ്ച്ചപ്പാട് നാം എന്നും നമ്മുടെത് എന്നുമുള്ള വിശാലമനോഭാവത്തിന് വഴിമാറണം. – അമ്മ

ഇന്ന് സാങ്കേതികവിദ്യ വളര്‍ന്നു വികസിച്ചതു കൊണ്ട് നമ്മുടെ ജീവിതനിലവാരം ഉയര്‍ന്നുവെന്നു വിചാരിക്കുന്നു. എന്നാല്‍ ആ വിദ്യയെ ശരിയായ വിധം കൈകാര്യം ചെയ്യാനുള്ള മാനസിക പക്വതകൂടെ നമ്മള്‍ കൈവരിക്കണം. അല്ലെങ്കില്‍ അപകടമായിരിക്കും.  – അമ്മ