ചോദ്യം : അമ്മേ, ഈശ്വരനെക്കുറിച്ചു പലര്‍ക്കും പല ധാരണകളാണുള്ളതു്? വാസ്തവത്തില്‍ എന്താണു് ഈശ്വരന്‍? അമ്മ: ഈശ്വരന്‍റെ സ്വരൂപത്തെയും ഈശ്വരന്‍റെ ഗുണങ്ങളെയും വാക്കാല്‍ പറയാന്‍ പറ്റുന്നതല്ല, അനുഭവിച്ച് അറിയേണ്ടതാണു്. തേനിന്‍റെ രുചിയോ പ്രകൃതിയുടെ ഭംഗിയോ പറഞ്ഞറിയിക്കാന്‍ കഴിയുമോ? രുചിച്ചും കണ്ടും അനുഭവിച്ചാലേ അതിന്‍റെ ഗുണത്തെയും ഭാവത്തെയും മനസ്സിലാക്കുവാന്‍ സാധിക്കൂ. ഈശ്വരന്‍ വാക്കുകള്‍ക്കതീതനാണു്, പരിമിതികള്‍ക്കപ്പുറമാണു്. അവിടുന്നു് എല്ലായിടത്തും എല്ലാവരിലും സ്ഥിതിചെയ്യുന്നു. ജീവനുള്ളതിലും ഇല്ലാത്തതിലും അവിടുന്നുണ്ടു്. പ്രത്യേകിച്ചു് ഒരു രൂപമെടുത്തുവെന്നു പറയാന്‍ പറ്റുകയില്ല. ഇന്നതാണെന്നു വിശേഷിച്ചു പറയുവാന്‍ കഴിയുകയില്ല. ബ്രഹ്മമെന്നു പറയുന്നതും […]
Author / kairali
ചോദ്യം : അമ്മേ, ചിന്തകളിലൂടെ ശക്തി നഷ്ടപ്പെടുമോ? അമ്മ: ആത്മീയമായി ചിന്തിച്ചാല്‍ ശക്തി നേടാം. ഒരു ഉറച്ച മനസ്സിനെ നമുക്കു വാര്‍ത്തെടുക്കാം. ഈശ്വരന്‍ ത്യാഗം, സ്നേഹം, കരുണ, തുടങ്ങിയ നല്ല ഗുണങ്ങളുടെ പ്രതീകമാണു്. അവിടുത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ നമ്മിലും ആ സദ്ഗുണങ്ങള്‍ വളരുന്നു. മനസ്സു് വിശാലമാകുന്നു. എന്നാല്‍ ലൗകികകാര്യങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ മനസ്സു് ലൗകികത്തില്‍ വ്യവഹരിക്കുന്നു. അനേകവിഷയങ്ങളിലേക്കു മനസ്സു് മാറിമാറിപ്പോകുന്നു. അതിനനുസരിച്ചു് ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ചീത്ത ഗുണങ്ങള്‍ നമ്മില്‍ വളരുന്നു. മനസ്സു് ഇടുങ്ങിയതാകുന്നു. ആഗ്രഹിച്ച വസ്തു കിട്ടാതെ വരുമ്പോള്‍ തളരുന്നു. […]
ചോദ്യം : അമ്മേ, ഈശ്വരനെ കരഞ്ഞു വിളിക്കുന്നതു ദുര്‍ബ്ബലതയാണെന്നു ചിലര്‍ പറയുന്നു. അവര്‍ ചോദിക്കുന്നതു സംസാരിക്കുമ്പോള്‍ ശക്തി നഷ്ടമാകുന്നതുപോലെ കരയുമ്പോഴും ശക്തി പോകില്ലേ എന്നാണു്. അമ്മ: മോളേ, കോഴിമുട്ട തീയുടെ ചൂടില്‍ നശിക്കുന്നു. തള്ളയുടെ ചൂടില്‍ വിരിയുന്നു. ചൂടെല്ലാം ഒന്നുതന്നെയാണെങ്കിലും ഫലത്തില്‍ വ്യത്യാസമില്ലേ? വെറുതെയുള്ള സംസാരം നമ്മുടെ ശക്തിയെ നഷ്ടപ്പെടുത്തും. എന്നാല്‍ പ്രാര്‍ത്ഥനകളിലൂടെ മനസ്സു് ഏകാഗ്രമാകുന്നു, നമുക്കു ശക്തി ലഭിക്കുന്നു. അതു ദുര്‍ബ്ബലതയാണോ? മെഴുകുതിരി ഉരുകുന്നതിനനുസരിച്ചു് അതിന്‍റെ നാളത്തിനു ശോഭ വര്‍ദ്ധിക്കുകയാണു ചെയ്യുന്നതു്. അതുപോലെ ഹൃദയം അലിഞ്ഞുള്ള […]
എനിക്കറിവുള്ള മിക്ക ദൈവങ്ങളെയും ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടു്. ശിവനെയും ദേവിയെയും മറ്റും പല മന്ത്രങ്ങള്‍ ചൊല്ലി മാറി മാറി പൂജിച്ചു. പക്ഷേ, അവകൊണ്ടു് എന്തെങ്കിലും പ്രയോജനമുണ്ടായതായി എനിക്കു തോന്നിയിട്ടില്ല? അമ്മ: മോളേ, ഒരാളിനു അതിയായ ദാഹം. കുടിക്കുവാന്‍ വെള്ളമില്ല. ആരോ പറഞ്ഞു കൊടുത്തു, ‘ഈ സ്ഥലത്തു കുഴിച്ചാല്‍ വേഗം വെള്ളം കിട്ടും.’ അയാള്‍ അവിടെ കുറച്ചു കുഴിച്ചു നോക്കി. വെള്ളം കണ്ടില്ല. അതിനടുത്തു വീണ്ടും ഒന്നുകൂടി കുഴിച്ചു നോക്കി. വെള്ളം കിട്ടിയില്ല,. കുറച്ചുകൂടി മാറി വീണ്ടും കുഴിച്ചു. വെള്ളമില്ല. […]
ചോദ്യം : അമ്മേ, സാധന ചെയ്താല്‍ ശാന്തി നേടാന്‍ കഴിയുമോ? അമ്മ: മോളേ, സാധന ചെയ്തതുകൊണ്ടുമാത്രം ശാന്തി നേടാന്‍ പറ്റില്ല. അഹങ്കാരം കളഞ്ഞു സാധന ചെയ്താലേ സാധനയുടെ ഗുണങ്ങളെ അനുഭവിക്കാന്‍ പറ്റൂ. ശാന്തിയും സമാധാനവും നേടുവാന്‍ കഴിയൂ. ഈശ്വരനെ വിളിക്കുന്നവര്‍ക്കെല്ലാം ശാന്തിയുണ്ടോ എന്നു ചോദിക്കുന്നവരുണ്ടു്. ആദര്‍ശം മനസ്സിലാക്കി വിളിച്ചാലല്ലേ ദുര്‍ബ്ബലമനസ്സു് ശക്തമാകുകയുള്ളൂ. ശാസ്ത്രങ്ങള്‍ മനസ്സിലാക്കി സത്സംഗങ്ങള്‍ ശ്രവിച്ചു് അതേ രീതിയില്‍ ജീവിക്കുന്നവര്‍ക്കേ സാധനകൊണ്ടു ഗുണമുള്ളൂ. തന്‍റെ തപസ്സിനു ഭംഗം വരുത്തി എന്ന കാരണത്താല്‍ പക്ഷിയെ ഭസ്മമാക്കിയ താപസന്‍റെ […]

Download Amma App and stay connected to Amma