ചോദ്യം : ഭഗവാനു ദുര്യോധനൻ്റെ മനസ്സു് മാറ്റി യുദ്ധം ഒഴിവാക്കാമായിരുന്നില്ലേ?
അമ്മ: ഭഗവാന്‍ പാണ്ഡവരെയും കൗരവരെയും ദിവ്യരൂപം കാണിച്ചു. അര്‍ജ്ജുനനു ഭഗവാൻ്റെ മഹത്ത്വം അറിയാന്‍ കഴിഞ്ഞു. ദുര്യോധനനു സാധിച്ചില്ല. മാജിക്കാണെന്നു പറഞ്ഞു പാപം ഏറ്റു വാങ്ങി.
സമര്‍പ്പണം ഇല്ലാത്തവരെ എന്തുകാണിച്ചാലും പ്രയോജനമില്ല. അര്‍ഹതയും സ്വഭാവവും അനുസരിച്ചേ ആദ്ധ്യാത്മികം ഉപദേശിക്കാന്‍ കഴിയൂ.
ദുര്യോധനനു ശരീര സാക്ഷാത്കാരമായിരുന്നു പ്രധാനം. സത്സംഗത്തെ ചെവിക്കൊള്ളുവാനുള്ള മനസ്സില്ല. ഭഗവാന്‍ എന്തു പറഞ്ഞാലും അതു തൻ്റെ നന്മയ്ക്കു വേണ്ടിയല്ല, പാണ്ഡവപക്ഷം ചേര്‍ന്നു പറയുകയാണു് എന്നുള്ള ഭാവമാണു്. എന്തു പറഞ്ഞാലും എതിരായി മാത്രമേ ചിന്തിക്കുകയുള്ളൂ. അങ്ങനെയുള്ളവരുടെ അഹങ്കാരം മാറ്റുവാന്‍ യുദ്ധംകൊണ്ടു മാത്രമേ പറ്റുകയുള്ളൂ.