ചോദ്യം : ഇന്നു കുഞ്ഞുങ്ങള്‍പോലും രോഗത്തില്‍നിന്നും വിമുക്തരല്ല. അവര്‍ എന്തു തെറ്റാണു ചെയ്തതു്?

അമ്മ: അവരുടെ രോഗത്തിനു് ഉത്തരവാദികള്‍ അവരുടെ മാതാപിതാക്കളാണു്. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച അവരുടെ ബീജത്തില്‍നിന്നുമാണല്ലോ കുട്ടികള്‍ ജനിക്കുന്നതു്. പിന്നെ എങ്ങനെ അസുഖം ബാധിക്കാതിരിക്കും? പശുവിൻ്റെ പാലില്‍പ്പോലും വിഷാംശം കലര്‍ന്നിരിക്കുന്നു. കീടനാശിനികള്‍ തളിച്ച പുല്ലും മറ്റുമാണതു കഴിക്കുന്നതു്.
ലഹരികള്‍ ധാരാളമായി കഴിക്കുന്നവരുടെ കുഞ്ഞുങ്ങള്‍ക്കു രോഗം മാത്രമല്ല, അംഗവൈകല്യം വരെ സംഭവിക്കാം. കാരണം അവരുടെ ബീജത്തില്‍ ശരീരനിര്‍മ്മിതിക്കാവശ്യമായ ഘടകങ്ങള്‍ വേണ്ടത്ര കാണില്ല. അധികമായി മരുന്നു കഴിക്കുന്നവരുടെ കുട്ടികളെയും രോഗം വേഗം ബാധിക്കും. കഴിഞ്ഞ ജന്മങ്ങളില് ചെയ്ത ദുഷ്ക്കര്‍മ്മങ്ങളുടെ ഫലമായി അവര്‍ ഇങ്ങനെയുള്ള മാതാപിതാക്കളുടെ സന്തതികളായി ജനിക്കേണ്ടി വരുന്നു. അതുകാരണം മാതാപിതാക്കളുടെ ദുഷ്ക്കര്‍മ്മത്തിൻ്റെ ഫലം അവരെയും തിന്നുന്നു. നമ്മുടെ സുഖവും ദുഃഖവും എല്ലാം നമ്മുടെ കര്‍മ്മത്തെ ആശ്രയിച്ചാണിരിക്കുന്നതു്. എല്ലാറ്റിൻ്റെയും കാരണം നാം ചെയ്ത കര്‍മ്മമാണു്. കര്‍മ്മം ശ്രദ്ധയായി ചെയ്താല്‍ ദുഃഖിക്കേണ്ടിവരില്ല. തീര്‍ത്തും ആനന്ദം അനുഭവിക്കാം.
മനുഷ്യൻ്റെ കഷ്ടതയ്ക്കു കാരണം അവന്തന്നെയാണു്. ചെയ്യാത്ത തെറ്റുകള്‍ക്കല്ല, ചെയ്ത തെറ്റുകള്‍ക്കു മാത്രമാണവന് ശിക്ഷ അനുഭവിക്കുന്നതു്. ഈശ്വരൻ്റെ സൃഷ്ടിയിലല്ല ഇന്നു മനുഷ്യന് ജീവിക്കുന്നതു്. അവൻ്റെ സൃഷ്ടിയില്‍ അവന് ജീവിക്കുന്നു. അതിൻ്റെ ഫലവും അനുഭവിക്കുന്നു. അതിനു് ഈശ്വരനെ പഴി പറഞ്ഞിട്ടോ, കുറ്റക്കാരനാക്കിയിട്ടോ കാര്യമില്ല. ഈശ്വരൻ്റെ മാര്‍ഗ്ഗം പിന്തുടര്ന്നാല് ആര്‍ക്കും ദുഃഖിക്കേണ്ടി വരില്ല. കഷ്ടത എന്താണെന്നു കാണുകപോലുമില്ല.

Download Amma App and stay connected to Amma