9 ഒക്ടോബർ 2017, അമൃതപുരി – അമൃതവർഷം 64
രാജ്യത്തെ ദളിത് ആദിവാസി മേഖലകളില്‍ അമ്മ ചെയ്യുന്ന സേവനം മഹത്തരവും മാതൃകാപരവുമാണെന്ന് കേന്ദ്ര പട്ടിക വര്‍ഗ്ഗ മാന്ത്രി ജുവല്‍ ഒറോം. എല്ലാവരേയും ഒരു പോലെ കാണാനാണ് അമ്മ ശ്രമിക്കുന്നത് അതു കൊണ്ടുതന്നെ ഈശ്വരീയ അംശം താന്‍ അമ്മയിലും ദർശിക്കുന്നതായി കേന്ദ്ര മന്ത്രി പറഞ്ഞു.
ജന്മദിനങ്ങള്‍ ആര്‍ഭാടമായി ആഘോഷിക്കുമ്പോള്‍ പാവങ്ങളുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും കണ്ണീരൊപ്പാനും അവര്‍ക്കായി സേവന പ്രവര്‍ത്തനങ്ങള്‍ സമര്‍പ്പിക്കാനുമാണ് ജന്മദിനത്തില്‍ ശ്രീ മാതാ അമൃതാനന്ദമയി സമയം കണ്ടെത്തുന്നതെന്ന് രാജ്യസഭാ ഉപാധ്യ്ക്ഷന്‍ പി ജെ കുര്യന്‍. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരിലും കാരുണ്യവും സഹായവുമെത്തിക്കുന്ന അമ്മ സനാതന ധര്‍മ്മത്തിന്റെ മൂര്‍ത്തീ ഭാവമാണെന്നു പി ജെ കുര്യന്‍ പറഞ്ഞു.
സര്‍ക്കാരിനു പോലും സാധ്യമല്ലാത്ത സേവന പ്രവര്‍ത്തനമാണ് അമ്മ ചെയ്യുന്നതെന്നും ഇത് എല്ലാവരും മാതൃകയാക്കേണ്ടതാണെന്നും കേന്ദ്ര മന്ത്രി വൈ എസ് ചൗധരി പറഞ്ഞു.
ജന്മദിനത്തില്‍ മറ്റാർക്കും ചെയ്യാന്‍ കഴിയാത്തത്ര സേവന പ്രവര്‍ത്തങ്ങള്‍ അശരണര്‍ക്കായി സമര്‍പ്പിക്കുന്ന അമ്മ ലോകത്തിനു മുന്നില്‍ ഹൃദയദീപമായാണ് പ്രകാശിക്കുന്നതെന്ന് കേന്ദ്ര മാനവ വിഭവ ശേഷി സഹ മന്ത്രി സത്യപാല്‍ സിംഗ് പറഞ്ഞു.
ഐക്യരാഷ്ട്ര സഭയില്‍ മലയാളത്തിന്റെ മാധുര്യമാവാന്‍ അമ്മക്ക് കഴിഞ്ഞുവെന്നത് മലയാളത്തിന്റെ ഭാഗ്യമാണെന്നും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമജ്ജ്വല പ്രതീകമാണ് അമ്മയെന്നും ലോക് സഭാ എം പി എം കെ രാഘവന്‍ ആശംസിച്ചു.
ഓരോ വര്‍ഷം കഴിയുന്തോറും അമ്മയുടെ കാരുണ്യം വറ്റാത്ത നീരുറവയായി ഓരോ ഇടത്തേക്കും ഒഴുകിയെത്തുകുയാണെന്നും തുടർന്ന് സംസാരിച്ച കെ സിവേണു ഗോപാല്‍ എം പി പറഞ്ഞു. അമ്മയുടെ സ്‌നേഹം അനുഭവിക്കുന്നതോടൊപ്പം അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കാനും സാധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.