9 ഒക്ടോബർ 2017, അമൃതപുരി – അമൃതവർഷം 64
ദൈവത്തിന്റെ പ്രതീകവും മനുഷ്യന്റെ വേഷവും സമൂഹത്തിന്റെ സ്വാന്ത്വനവുമാണ് ശ്രീ മാതാ അമൃതാനന്ദമയി ദേവിയെന്ന് ഡോ മാര്‍ ക്രിസ്റ്റംവലിയ തിരുമേനി. അമ്മയുടെ അറുപത്തിനാലാമത് ജന്മവാര്‍ഷികാഘോഷത്തില്‍ ആശംസകള്‍ നേരുകയായിരുന്നു തിരുമേനി. അമ്മയുമായുള്ള ബന്ധം പണ്ടേ തുടങ്ങിയതാണ് അത് തന്റെ ജീവിതത്തിലെ എന്നുമുള്ള നല്ല ഓര്‍മ്മകളാണെന്നും തിരുമേനി വ്യക്തമാക്കി. “നീ ചെയ്ത ഏറ്റവും നല്ല കാര്യം എന്താണെന്ന് മരിച്ച് സ്വര്ഗ്ഗതില് പോയാല്‍ ദൈവം ചോദിക്കും . അമൃതപുരിയില്‍ വരാന്‍ കഴിഞ്ഞതും അമ്മയെ കാണാന്‍ കഴിഞ്ഞു എന്നതുമാണ് അതിനുള്ള തന്റെ ഉത്തരം” തിരുമേനി പറഞ്ഞു.


Download Amma App and stay connected to Amma