ചോദ്യം : ഇന്നത്തെ പരിസ്ഥിതിപ്രശ്നങ്ങളോടു് അമ്മ എങ്ങനെ പ്രതികരിക്കുന്നു?

അമ്മ: മനുഷ്യന് പ്രകൃതിയുടെ ഭാഗമാണെന്നറിഞ്ഞാല്‍ മാത്രമേ പ്രകൃതിസംരക്ഷണം നടക്കൂ. പ്രകൃതിയെ നിയന്ത്രണമില്ലാതെ ചൂഷണം ചെയ്യുന്ന ഒരു മനോഭാവമാണു് ഇന്നു കാണുന്നതു്. ഇതു തുടര്‍ന്നാല്‍ അധികം താമസിയാതെ അതു മനുഷ്യൻെറ തന്നെ നാശത്തിനു കാരണമാകും.
പണ്ടുള്ളവര്‍ പ്രകൃതിയുമായി ഇണങ്ങി ജീവിച്ചതാണു് അവര്‍ക്കുണ്ടായിരുന്ന അഭിവൃദ്ധിക്കു കാരണം. ഭൂമിയെ പശുവായി സങ്കല്പിച്ചു് അതിനെ കറന്നു വിഭവങ്ങള്‍ എടുക്കുന്നതായി പുരാണങ്ങള്‍ പറയുന്നുണ്ടു്. പശുക്കിടാവിനു് ആവശ്യമായ പാല് നിര്‍ത്തി, ബാക്കി മാത്രമേ കറന്നെടുക്കുകയുള്ളൂ. എന്നുതന്നെയല്ല, അന്നുള്ളവര് പശുവിനെ പെറ്റമ്മയെപ്പോലെ സ്നേഹിച്ചു സംരക്ഷിക്കുകയും ചെയ്തിരുന്നു.
ഇതുപോലെ പ്രകൃതീദേവിയെയും പെറ്റമ്മയെപ്പോലെ കാണുകയാണു് ഇന്നാവശ്യം. മനഃസ്ഥിതി നന്നായാല്‍ പരിസ്ഥിതിയും നന്നാകും. മനുഷ്യൻെറ മനഃസ്ഥിതി മാറാതെ, പരിസ്ഥിതിപ്രശ്നങ്ങള്‍ തീരില്ല.

Download Amma App and stay connected to Amma