ചോദ്യം : അമ്മേ, ചിന്തകളിലൂടെ ശക്തി നഷ്ടപ്പെടുമോ?

അമ്മ: ആത്മീയമായി ചിന്തിച്ചാല്‍ ശക്തി നേടാം. ഒരു ഉറച്ച മനസ്സിനെ നമുക്കു വാര്‍ത്തെടുക്കാം. ഈശ്വരന് ത്യാഗം, സ്നേഹം, കരുണ, തുടങ്ങിയ നല്ല ഗുണങ്ങളുടെ പ്രതീകമാണു്. അവിടുത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ നമ്മിലും ആ സദ്ഗുണങ്ങള്‍ വളരുന്നു. മനസ്സു് വിശാലമാകുന്നു. എന്നാല്‍ ലൗകികകാര്യങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ മനസ്സു് ലൗകികത്തില്‍ വ്യവഹരിക്കുന്നു. അനേകവിഷയങ്ങളിലേക്കു മനസ്സു് മാറിമാറിപ്പോകുന്നു. അതിനനുസരിച്ചു് ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ചീത്ത ഗുണങ്ങള്‍ നമ്മില്‍ വളരുന്നു. മനസ്സു് ഇടുങ്ങിയതാകുന്നു. ആഗ്രഹിച്ച വസ്തു കിട്ടാതെ വരുമ്പോള്‍ തളരുന്നു. ദേഷ്യം വരുന്നു. ശക്തി നശിക്കുന്നു.
ലൈറ്റര്‍ ഓരോ പ്രാവശ്യം ഞെക്കുമ്പോഴും അതില്‍നിന്നും ഊര്‍ജ്ജം നഷ്ടപ്പെടുകയാണു്. അതുപോലെ ലൗകികാസക്തി വളര്‍ത്തുന്ന വിഷയങ്ങളെപ്പറ്റി പറയുമ്പോള്‍ നമ്മുടെ മനസ്സു് ദുര്ബ്ബലപ്പെടുന്നു. നമ്മില്‍നിന്നും ശക്തി നഷ്ടപ്പെടുന്നു. അതേസമയം ആത്മീയകാര്യങ്ങള്‍ പറയുന്നതും ചിന്തിക്കുന്നതും ബാറ്ററി ചാര്‍ജ്ജു ചെയ്യുന്നതുപോലെയാണു്. ഒന്നില്‍ ശക്തി നഷ്ടപ്പെടുന്നു. ഒന്നില്‍ ശക്തി സംഭരിക്കുന്നു.

Download Amma App and stay connected to Amma