
സത്യമാണോ..? അതോ മിഥ്യയാണോ ..?
ഞാനും ……..കാണുന്നലോകങ്ങളും …?
സത്യമല്ല …വെറും മിഥ്യയല്ലേ ..!
സ്വപ്നതുല്യമായ് കാണുകിൽ നാം
സത്യമാണോ..? ഇരുൾ വസ്തുവാണോ …?
നല്ല വെട്ടത്തിൽ കണ്ടതുണ്ടോ …?
സത്യമാണോ..?….സർപ്പമുള്ളതാണോ .?
രജ്ജു കണ്ടവൻ കണ്ടതുണ്ടോ …?
ശൂന്യമാണോ ..? പുനശ് ചിന്തചെയ്കിൽ…
വെറും ശൂന്യത കണ്മതാര് ..?
സത്തയല്ലോ …! ബോധതത്ത്വമല്ലോ …!
വസ്തുസത്യമാം എകതത്ത്വം.
സത്തയായി മാറി നിന്നുനോക്കിൽ…
ബോധഭിന്നമായ് വസ്തുവില്ല.
ശുദ്ധിവേണം തത്ത്വചിന്തവേണം
ഭ്രമം മാഞ്ഞുപോയ് മുക്തനാകാൻ.
– ബ്രഹ്മചാരി അഭേദാമൃത ചൈതന്യ

Download Amma App and stay connected to Amma