നമ്മള് ഒറ്റപ്പെട്ട ഒരു ദ്വീപല്ല, ഒരു ശൃംഖലയിലെ കണ്ണികളാണു്. നമ്മള് ചെയ്യുന്ന ഓരോ കര്‍മ്മവും അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരെ സ്വാധീനിക്കുന്നുണ്ടു്. ഈ ലോകത്തു നടന്നിട്ടുള്ള എല്ലാ യുദ്ധങ്ങളും, ഏതെങ്കിലും ഒരു മനുഷ്യന്റെ ഉള്ളില്‍ ഉദിച്ച വിദ്വേഷത്തിന്റെ ഫലമാണു്. ഒരു വ്യക്തിയുടെ ചിന്ത, പ്രവൃത്തി, എത്രയോ ആളുകള്‍ക്കു നാശമുണ്ടാക്കി! ഹിറ്റ്ലര്‍ ഒരു വ്യക്തിയാണു്. പക്ഷേ, അദ്ദേഹത്തിന്റെ കര്‍മ്മങ്ങള്‍ എത്ര ആളുകളെയാണു ബാധിച്ചിട്ടുള്ളതു്. നമ്മുടെ ചിന്ത മറ്റുള്ളവരെയും, മറ്റുള്ളവരുടെ ചിന്ത നമ്മളെയും ബാധിക്കുന്നുണ്ടു് എന്നറിഞ്ഞു്, എപ്പോഴും നല്ല ചിന്തകള്‍ മാത്രം ഉള്‍ക്കൊള്ളുവാന്‍ നാം ശ്രദ്ധിക്കണം. അവരു മാറാതെ ഞാന്‍ മാറില്ല എന്നു ചിന്തിക്കാതെ അവരു മാറിയില്ലെങ്കിലും നമ്മള് മാറാന്‍ ശ്രമിക്കണം. അപ്പോള്‍ തീര്‍ച്ചയായും മാറ്റം സംഭവിക്കുന്നു. അതാണു് ആദ്ധ്യാത്മികം പഠിപ്പിക്കുന്നതു്.
– അമ്മയുടെ ജന്മദിനസന്ദേശത്തിൽ നിന്ന് – വർഷം 2000

Download Amma App and stay connected to Amma