(തുടർച്ച…. ) അമ്മയുടെ ആശ്രമത്തിൽ സേവനത്തിനു വളരെയേറെ പ്രാധാന്യം നല്കുന്നുണ്ടല്ലോ. ശരിയായ ആത്മവിചാരത്തിനു കർമ്മം തടസ്സമല്ലേ? അർജ്ജുനനോടു കൃഷ്ണൻ പറഞ്ഞതു്, ”അർജ്ജുനാ, എനിക്കു മൂന്നു ലോകത്തിലും നേടാനായി ഒന്നുമില്ല. എന്നാലും അർജ്ജുനാ, ഞാൻ കർമ്മം ചെയ്യുന്നു; ബന്ധമില്ലാത്ത കർമ്മം.” മക്കളേ, നിങ്ങളുടെ മനസ്സു് ശരീരതലത്തിൽ നില്ക്കുകയാണു്. അവിടെനിന്നും അതിനെ ഉദ്ധരിക്കേണ്ടതുണ്ടു്. നമ്മുടെ മനസ്സു് വിശ്വമനസ്സായിത്തീരണം. അതിനുള്ള മുളപൊട്ടിക്കുന്നതു ലോകത്തോടുള്ള കാരുണ്യമാണു്. വേദാന്തികൾ എന്നു് സ്വയം അഭിമാനിക്കുന്നവർക്കു താൻ മാത്രം ബ്രഹ്മവും മറ്റെല്ലാം മായയുമാണു്. എന്നാൽ ഈ ഭാവന […]