ചോദ്യം : ആദ്ധ്യാത്മികസാധനയ്ക്കും പ്രകൃതി സംരക്ഷണത്തിനും തമ്മിലുള്ള സമാനതകള്‍ എന്തൊക്കെയാണു്? അമ്മ : ‘ഈശാവാസ്യമിദം സര്‍വ്വം’ സര്‍വ്വതിലും ഈശ്വരചൈതന്യം കുടികൊള്ളുന്നുവെന്നാണു നമ്മുടെ ശാസ്ത്രങ്ങള്‍ പറയുന്നതു്. അപ്പോള്‍ നമ്മളെ സംബന്ധിച്ചു പ്രകൃതിസംരക്ഷണം എന്നതു് ഈശ്വരാരാധനം തന്നെയാണു്. പാമ്പിനെപ്പോലും ആരാധിക്കുന്ന സംസ്കാരമാണു് ഇവിടെയുള്ളതു്. എല്ലാറ്റിലും ഈശ്വരനെക്കണ്ടു എല്ലാറ്റിനെയും ഈശ്വരനായിട്ടു പൂജിക്കാനാണു മതം പറയുന്നതു്. ഈ ബോധം പ്രകൃതിയെ സ്നേഹിക്കുവാന്‍ നമ്മെ പഠിപ്പിക്കുന്നു. നാമാരും അറിഞ്ഞുകൊണ്ടു കൈയും കാലും കുത്തിമുറിക്കാറില്ല. തനിക്കു വേദനിക്കും എന്നറിയാം. ഇതുപോലെ എല്ലാ ചരാചരങ്ങളിലും ഒരേ ജീവചൈതന്യമാണെന്നു […]
Tag / ശാസ്ത്രങ്ങള്‍
ചോദ്യം : മതങ്ങളുടെ പേരില്‍ നടന്നിരുന്ന ജന്തുബലിയെ എങ്ങനെ ന്യായീകരിക്കുവാന്‍ സാധിക്കും? അമ്മ : ജന്തുബലിയും നരബലിയും മറ്റും ഒരുകാലത്തു പ്രചരിക്കുവാന്‍ കാരണം ശരിയായ തത്ത്വബോധം ജനങ്ങളിലേക്കു് എത്തിക്കുവാന്‍ കഴിയാതിരുന്നതു കൊണ്ടാണു്. പണ്ടു്, മതഗ്രന്ഥങ്ങള്‍ സാമാന്യജനങ്ങളുടെ ഇടയില്‍ പ്രചരിച്ചിരുന്നില്ല. പണ്ഡിതരായ ബ്രാഹ്മണര്‍ അവയൊക്കെ സൂക്ഷിച്ചു. സാധാരണക്കാര്‍ അവരുടെ ബുദ്ധിയില്‍ തോന്നിയവിധം ഈശ്വരാരാധന ചെയ്തു തൃപ്തരായി. അമ്മ ഫ്രാന്‍സില്‍ച്ചെന്നപ്പോള്‍ അവിടുത്തെ ഒരു ഭാഷയെക്കുറിച്ചു കേട്ടു. പണ്ടു്, ഇന്ത്യയില്‍നിന്നു് അടിമകളായി റീയൂണിയനിലും മൗറീഷ്യസിലും ആളുകളെ എത്തിച്ചിരുന്നു. അവര്‍ക്കു് അവിടുത്തെ ഭാഷ […]
ചോദ്യം : അമ്മേ, ഗുരുക്കന്മാര് ഏതു രീതിയിലാണു ശിഷ്യരെ പരീക്ഷിക്കുന്നതു്? (തുടർച്ച) ചിലര്‍ ചിന്തിക്കും ‘ഞാനെത്ര വര്‍ഷങ്ങളായി ഗുരുവിനോടൊത്തു കഴിയുന്നു. ഇത്ര നാളായിട്ടും ഗുരുവിനു് എന്നോടുള്ള പെരുമാറ്റത്തില്‍ ഒരു മാറ്റവും ഇല്ലല്ലോ’ എന്നു്. അതവൻ്റെ സമര്‍പ്പണമില്ലായ്മയെയാണു കാണിക്കുന്നതു്. എത്ര വര്‍ഷങ്ങള്‍ എന്നല്ല, തനിക്കുള്ള സര്‍വ്വജന്മങ്ങളും ഗുരുവിൻ്റെ മുന്പില് പൂര്‍ണ്ണമായും സമര്‍പ്പിക്കുന്നവനേ യഥാര്‍ത്ഥ ശിഷ്യനാകുന്നുള്ളൂ. ഞാന്‍ ശരീരമാണു്, മനസ്സാണു്, ബുദ്ധിയാണു് എന്ന ഭാവം നിലനില്ക്കുമ്പോഴാണു മനസ്സില്‍ വെറുപ്പും വിദ്വേഷവും അഹംഭാവവും മറ്റും ഉയരുന്നതു്. അതൊക്കെ പൂര്‍ണ്ണമായും ഇല്ലാതാക്കാനാണു ഗുരുവിനെ […]
ചോദ്യം : അമ്മേ, സാധന ചെയ്താല്‍ ശാന്തി നേടാന്‍ കഴിയുമോ? അമ്മ: മോളേ, സാധന ചെയ്തതുകൊണ്ടുമാത്രം ശാന്തി നേടാന്‍ പറ്റില്ല. അഹങ്കാരം കളഞ്ഞു സാധന ചെയ്താലേ സാധനയുടെ ഗുണങ്ങളെ അനുഭവിക്കാന്‍ പറ്റൂ. ശാന്തിയും സമാധാനവും നേടുവാന്‍ കഴിയൂ. ഈശ്വരനെ വിളിക്കുന്നവര്‍ക്കെല്ലാം ശാന്തിയുണ്ടോ എന്നു ചോദിക്കുന്നവരുണ്ടു്. ആദര്‍ശം മനസ്സിലാക്കി വിളിച്ചാലല്ലേ ദുര്‍ബ്ബലമനസ്സു് ശക്തമാകുകയുള്ളൂ. ശാസ്ത്രങ്ങള്‍ മനസ്സിലാക്കി സത്സംഗങ്ങള്‍ ശ്രവിച്ചു് അതേ രീതിയില്‍ ജീവിക്കുന്നവര്‍ക്കേ സാധനകൊണ്ടു ഗുണമുള്ളൂ. തന്റെ തപസ്സിനു ഭംഗം വരുത്തി എന്ന കാരണത്താല്‍ പക്ഷിയെ ഭസ്മമാക്കിയ താപസന്റെ […]