ഭാവാത്മക വിദ്യാഭ്യാസം ആത്മീയമൂല്യവും ദേശീയ വിദ്യാഭ്യാസനയവും സ്വാമി തുരീയാമൃതാനന്ദപുരി ദിവ്യപ്രേമത്തിന്റെ അവതാരവും ആത്മീയ ജ്ഞാനത്തിന്റെ നിറവുമായ അമ്മയെ സ്മരിച്ചുകൊണ്ടും അഥര്‍വ്വവേദത്തിലെ ഒരു മന്ത്രം ഉദ്ധരിച്ചുകൊണ്ടും തുടക്കം കുറിക്കാം ‘ഭദ്രമിച്ഛന്ത ഋഷയഃ സ്വര്‍വിദ സ്തപോദീക്ഷാം ഉപനിഷേദുരഗ്രേ തതോ രാഷ്ട്രം ബലമോജശ്ച ജാതം തസ്‌മൈ ദേവാ ഉപസം നമന്തു !’ ‘ജനങ്ങളുടെ ക്ഷേമം ഇച്ഛിച്ചു കൊണ്ട് അനാദികാലം മുതല്‍ ഋഷികള്‍ തപസ്സ് അനുഷ്ഠിച്ചു. (ആത്മജ്ഞാനമുള്ളവരായിട്ടുകൂടി അവര്‍ അങ്ങനെ ചെയ്തുവെന്നര്‍ത്ഥം.) അവരിലൂടെ രാഷ്ട്രത്തിനു ശക്തിയും ഓജസ്സും ലഭിച്ചു. അവ നമ്മളിലും വന്നണയാന്‍ […]