ചോദ്യം : ഗുരു സാക്ഷാത്കാരം കിട്ടിയ ആളല്ല എങ്കില്‍, തന്നെ പൂര്‍ണ്ണമായി സമര്‍പ്പിച്ചതുകൊണ്ടു് എന്താണു വിശേഷം? ശിഷ്യന് കബളിപ്പിക്കപ്പെടുകയല്ലേയുള്ളൂ? അപ്പോള്‍ ഗുരു സാക്ഷാത്കാരം കിട്ടിയ ആളാണോ, അല്ലയോ എന്നു് എങ്ങനെ അറിയാന്‍ കഴിയും? അമ്മ: അതു പറയാന്‍ പ്രയാസമാണു്. ഇവിടുത്തെ വലിയ നടന് ആരാണെന്നുവച്ചാല്‍ ആ നടനാകാനാണു് എല്ലാവര്ക്കും ആഗ്രഹം. അതിനുവേണ്ടി എല്ലാ അഭ്യാസങ്ങളും അവര്‍ ചെയ്യും. ഏതു രീതിയിലും അനുകരിക്കുവാന്‍ ശ്രമിക്കും. ഗുരുക്കന്മാരെ മറ്റുള്ളവര്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ പലര്‍ക്കും ഗുരു ചമയുവാന്‍ ആഗ്രഹം […]
Tag / നിഷ്ക്കളങ്കത
ചോദ്യം : സ്തുതിയിലും നിന്ദയിലും സമചിത്തനായിരിക്കണം എന്നു പറയാറുണ്ടല്ലോ. എന്നാല്‍, ദേവന്മാര് ഭഗവാനെ സ്തുതിച്ചപ്പോള്‍, അവിടുന്നു പ്രീതനായി എന്നു പറയുന്നുണ്ടു്. അപ്പോള്‍ ഭഗവാന് സ്തുതിക്കു വശംവദനായില്ലേ? അമ്മ: ഭഗവാന് ബാഹ്യമായ സ്തുതിയില്‍ മയങ്ങുന്ന ആളല്ല. അവിടുന്നു സമചിത്തനാണു്. സ്തുതിയും നിന്ദയും അവിടുത്തേക്കു് ഒരുപോലെയാണു്. നമ്മള് പട്ടിക്കാട്ടം വലിച്ചെറിഞ്ഞാലും, തിരിയെ ‘ഐസ്ക്രീം’ തരുന്നതിനുള്ള മനസ്സാണു് അവിടുത്തേക്കുള്ളതു്. അതാണു സമചിത്തത. കൊച്ചുകുട്ടികള്‍ കുസൃതികള്‍ കാണിക്കുമ്പോള്‍ നമ്മള് ദേഷ്യപ്പെടുന്നതിനു പകരം എടുത്തു ലാളിക്കും. കുഞ്ഞുചെയ്യുന്ന തെറ്റുകള്‍ സഹിക്കും, ക്ഷമിക്കും. അഥവാ, അടിക്കുന്നുവെങ്കില് […]