1992 മുതല്‍ അമ്മയും ആശ്രമവുമായി അടുത്തബന്ധം സ്ഥാപിക്കാന്‍ ഭാഗ്യംകിട്ടിയവരാണു ഞങ്ങളുടെ കുടുംബക്കാര്. ഭൗതികമായും ആത്മീയമായും അമ്മയില്‍നിന്നും കിട്ടിയിട്ടുള്ള അനുഗ്രഹങ്ങള്‍ അനവധിയാണു്. ഓരോ അനുഭവവും അമ്മയോടു്, ഈശ്വരനോടു കൂടുതല്‍ അടുക്കാന്‍ ഞങ്ങളെ സഹായിച്ചു. ഇതില്‍ ഏകദേശം പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന ഒരു സംഭവം എനിക്കൊരിക്കലും മറക്കാനാവാത്തതാണു്. അന്നെനിക്കു് ഇരുപത്തിനാലു വയസ്സുണ്ടു്. ഞാന്‍ ഭര്‍ത്താവിൻ്റെ വീട്ടില്‍ താമസിക്കുന്ന സമയം. അവിടെ എല്ലാവര്ക്കും കണ്ണിനസുഖം വന്നു, ചെങ്കണ്ണു്. പെട്ടെന്നു പകരുന്ന അസുഖമാണല്ലോ അതു്. സ്വാഭാവികമായും എൻ്റെ എട്ടുമാസം പ്രായമായ മകനെയും […]
Tag / ദര്‍ശനം
ആന്‍ ഡ്രിസ്കോള്‍, യു.എസ്.എ. അതൊരു വെള്ളിയാഴ്ചയായിരുന്നു. 2000 ജൂലായ് 14. സമയം വൈകുന്നേരം 5:45 ആയിക്കാണും. ജോലിയെല്ലാമൊതുക്കി അവധിദിവസങ്ങള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോഴാണു് ആ ഫോണ്‍ സന്ദേശം വന്നതു്. ഞാന്‍ ജോലി ചെയ്യുന്ന ‘പീപ്പിള്‍ മാഗസീനി’ലെ ചീഫു് ആണു വിളിച്ചതു്. അടുത്ത തിങ്കളാഴ്ച ബോസ്റ്റണില്‍ വരുന്ന ഒരു സ്ത്രീയെക്കുറിച്ചു് ഒരു ഫീച്ചര്‍ തയ്യാറാക്കാമോ എന്നാണു ചോദിക്കുന്നതു്; ദിവസം മുഴുവന്‍ വിശ്രമമില്ലാതെ മുന്നിലെത്തുന്നവരെയെല്ലാം ആലിംഗനം ചെയ്യുന്ന ഒരു സ്ത്രീ! ഞാന്‍ ഉടന്‍ സമ്മതിച്ചു. അതൊരു ബുദ്ധിമുട്ടുള്ള കാര്യമാകാന്‍ വഴിയില്ല. അവരേതോ […]
എന്റെ ആദ്യദര്‍ശനംഒരു അന്ധനായ ബെല്‍ജിയംകാരന്‍ വിശ്വമാതാവായ അമ്മയുമായി എങ്ങനെയാണു് അടുത്തതു്? ആ കഥയാണു ഞാന്‍ പറയാന്‍ പോകുന്നതു്. 1987 ജൂലായിലെ ആ ദിവസം എനിക്കു മറക്കാന്‍ കഴിയില്ല. ഞങ്ങളുടെ വീട്ടിലേക്കു പച്ചക്കറി കൊണ്ടുവരുന്ന പയ്യനാണു് അന്നാദ്യമായി അമ്മയെക്കുറിച്ചു് എന്നോടു പറഞ്ഞതു്. എല്ലാവര്ക്കും സ്നേഹം വാരിക്കോരി കൊടുക്കുന്ന ഒരു സ്ത്രീയാണു് അമ്മ എന്നാണു് അവന് പറഞ്ഞതു്. അല്ല, അവന്റെ വാക്കുകള്‍ കൃത്യമായി അതായിരുന്നില്ല. എങ്കിലും ഞാന്‍ മനസ്സിലാക്കിയതു് അങ്ങനെയാണു്. അമ്മയുടെ ഒരു ഫോട്ടോ തരാമോ എന്നു ഞാനവനോടു ചോദിച്ചു. […]
ആദ്യദർശനം വാഷിങ്ടൺ ഡി.സി.ക്കടുത്തുള്ള ബാൾട്ടിമോർ എന്ന സ്ഥലത്തു താമസിക്കുമ്പോഴാണു ഞാൻ അമ്മയെക്കുറിച്ചു കേൾക്കുന്നതു്. അമ്മയെക്കുറിച്ചു് ആദ്യമായി എന്നോടു പറഞ്ഞയാളെ എനിക്കു പരിചയംപോലുമില്ല. എങ്കിലും അയാൾ എന്നോടു പറഞ്ഞു, ”ഭാരതത്തിൽ നിന്നൊരു മഹാത്മാവു വന്നിട്ടുണ്ടു്. ഞാൻ അവരെ കാണാൻ പോവുകയാണു്.” ”ഓഹോ”, ഞാൻ ചോദിച്ചു, ”എന്താണവരുടെ പേരു്?” അദ്ദേഹം പറഞ്ഞ ആ പേരു് ഒട്ടും എനിക്കു മനസ്സിലായില്ല. എങ്കിലും എനിക്കാകെ മത്തുപിടിച്ചതുപോലെ. ഞാനാകെ വിറയ്ക്കാൻ തുടങ്ങി. വാക്കുകളൊന്നും പുറത്തു വരുന്നില്ല. എൻ്റെ ഭാവമാറ്റം കണ്ടിട്ടു് എന്നോടിതു പറഞ്ഞയാൾ ആകെ […]
അമൃതപുരിയിലുള്ള ആശ്രമത്തില്‍വച്ചാണു ഞാന്‍ അമ്മയെ ആദ്യമായി കാണുന്നതു്. ആരാണു് ഈ ‘ഹഗ്ഗിങ് സെയിന്റ്’ എന്നറിയാനുള്ള ആകാംക്ഷകൊണ്ടാണു ഞാന്‍ വന്നതു്. ഗുരുക്കന്മാരെക്കുറിച്ചോ അവതാരങ്ങളെക്കുറിച്ചോ ഒന്നും എനിക്കു് അറിയില്ലായിരുന്നു. ഞാന്‍ ഒരു റോമന്‍ കത്തോലിക്കാണു്. ബുദ്ധിസവും ഞാന്‍ പ്രാക്ടീസു ചെയ്യാറുണ്ടു്. പതിനാലു വര്‍ഷമായി സ്ഥിരമായിട്ടല്ലെങ്കിലും ഞാന്‍ ധ്യാനിക്കാറുണ്ടു്. ആത്മീയമായി കൂടുതല്‍ അറിവു നേടണം എന്നതായിരുന്നു ഭാരതത്തിലേക്കു പുറപ്പെടുമ്പോള്‍ എൻ്റെ ഉദ്ദേശ്യം. അങ്ങനെയാണു ഞാന്‍ അമ്മയുടെ ആശ്രമത്തിലെത്തുന്നതു്. ഞാന്‍ ആശ്രമത്തിലെത്തിയതിൻ്റെ അടുത്ത ദിവസം അമ്മയുടെ തിരുനാളാഘോഷമായിരുന്നു. അതുകൊണ്ടു് ആശ്രമത്തില്‍ വലിയ തിരക്കായിരുന്നു. […]