അസ്ഥിരത ജീവിതത്തിന്റെ സ്വഭാവമാണ്. നല്ലതും ചീത്തയുമായ പലതും ജീവിതത്തില്‍ ഒരു മുന്നറിയിപ്പുമില്ലാതെ സംഭവിക്കുന്നതായി നമ്മള്‍ എന്നും കേള്‍ക്കാറുണ്ട്. ജീവിതത്തെ ഒരു മത്സരക്കളിയോട് ഉപമിക്കാം. കളിയില്‍ പലപ്പോഴും എന്താണ് സംഭവിക്കുകയെന്നത് അവസാനം വരെ അറിയുവാന്‍ കഴിയില്ല. ലക്ഷ്യത്തിലെത്തുന്നതുവരെ കളിക്കാരന്റെ ഓരോ നീക്കവും ജാഗ്രതയോടെ ആയിരിക്കണം. അല്പം അശ്രദ്ധ വന്നാല്‍ അയാള്‍ തോറ്റുപോകും. അതേ സമയം, പ്രതികൂലസാഹചര്യങ്ങളെ ഒഴിവാക്കാന്‍ നമ്മള്‍ എത്ര പ്രയത്‌നിച്ചാലും ജീവിതത്തില്‍ അത്തരം ഘട്ടങ്ങള്‍ വന്നുചേരും. അപ്പോള്‍ അവയെ സ്വീകരീക്കാന്‍ നമ്മള്‍ തയ്യാറാകണം. വാസ്തവത്തില്‍, ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകളെ […]