ചോദ്യം : അമ്മ ചെറുപ്പത്തിൽ വളരെയധികം കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുള്ളതായി പലരും പറഞ്ഞു കേട്ടു. കഷ്ടതയനുഭവിക്കുന്നവരെ ഇന്നു കാണുമ്പോൾ, ആ പഴയ കാലം ഓർക്കാറുണ്ടോ? അമ്മ: ആരുടെ ജീവിതത്തിലാണു കഷ്ടപ്പാടുകൾ ഇല്ലാതിരുന്നിട്ടുള്ളതു്? അമ്മയ്ക്കു ചെറുപ്പത്തിൽ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു എന്നതു ശരിയാണു്. എന്നാൽ അതൊന്നും ഒരു കഷ്ടപ്പാടായി തോന്നിയിരുന്നില്ല. ദമയന്തിയമ്മയ്ക്കു സുഖമില്ലായിരുന്നു. ഒരു ജോലിയും ചെയ്യാൻ കഴിയില്ല. ആ സാഹചര്യത്തിൽ ഒരാളുടെ പഠിത്തം മുടങ്ങിയാലും മറ്റു സഹോദരങ്ങൾക്കു വിദ്യാഭ്യാസം തുടരാൻ കഴിയുമല്ലോ എന്നു് അമ്മ ആശ്വസിച്ചു. അമ്മയ്ക്കു വീട്ടുജോലികളുടെ […]