ലോകത്തിനു വിളക്കായിട്ടുള്ള സദ്ഗുരു മാതാ അമൃതാനന്ദമയീദേവിയുടെ 58-ാമതു തിരുന്നാളാണു 2011 സെപ്തംബര്‍ 27ാം തീയതി. ഓരോ തിരുന്നാളെത്തുമ്പോഴും ആ വിളക്കിൻ്റെ ഒളി കൂടുതല്‍ കൂടുതല്‍ പ്രഭാപൂര്‍ണ്ണമാവുന്നു. ആ പ്രഭയില്‍ നിശാന്ധതയിലുഴലുന്ന ഒരു ജനതയും ഒരു കാലവും ഈ ലോകവും ദിശാബോധം തേടുന്നു. ആശാപാശങ്ങളില്‍നിന്നു നിര്‍മ്മുക്തമാവുന്നു. പരമാത്മപ്രേമത്തിൻ്റെയും പതിതകാരുണ്യത്തിൻ്റെയും നിഷ്കാമസേവനത്തിൻ്റെയും നിസ്സ്വാര്‍ത്ഥപ്രയത്നത്തിൻ്റെയും അതീന്ദ്രിയമായ അനുഭൂതിയില്‍ ഒരു തലമുറയുടെ മനസ്സിലെ കെടാവിളക്കായി മാറിയ അമ്മ! അതേ, അമ്മ ജീവലോകത്തിൻ്റെ വിളക്കുതന്നെ അമ്മവിളക്കു്! അമ്മ, വിളക്കാണെന്നു പറഞ്ഞാലും അമ്മയാകുന്ന വിളക്കു് എന്നു […]
Tag / അമ്പലപ്പുഴ ഗോപകുമാര്‍
അമ്മേ! ജഗന്മനോമോഹനാകാരമാര്‍-ന്നുണ്മയായ്, വെണ്മതിപോലെ ചിദാകാശനിര്‍മ്മല സ്നേഹപ്രകാശമായ്, ഞങ്ങള്‍ക്കുകണ്ണിന്നുകണ്ണായി, കാവലായ് നില്ക്കുന്നൊ-രമ്മേ! കൃപാമൃതവാരിധേ കൈതൊഴാം… നിന് മാതൃഭാവമനന്തമചിന്ത്യ,മേ-തന്ധമാം ജന്മാന്തരത്തിലും വാത്സല്യമന്ദാരപുഷ്പമായ് മക്കള്‍ക്കു ശാന്തിയുംസന്തോഷവും നല്കിയെത്തുന്നൊരാസൗമ്യ-മന്ദസ്മിതത്തിന്നു കൈതൊഴാം കൈതൊഴാം… നിന് മൃദുരാഗമധുനിസ്വനങ്ങളോപഞ്ചമംപാടും കിളിച്ചുണ്ടിലൂറുന്നു!നിന്‍മധുരാമൃതപ്രേമസൗന്ദര്യമോവെണ്‍പനീര്‍പൂക്കള്‍ നിറഞ്ഞൊഴുകീടുന്നു…നിൻ്റെ ഹൃത്താളം പകര്‍ത്തി നില്ക്കുന്നുവോമന്ദസമീരന്‍നുണഞ്ഞിലച്ചാര്‍ത്തുകള്‍… എന്തു സമ്മോഹനമമ്മേ! പ്രകൃതിയില്‍നിന്നില്‍നിന്നന്യമായില്ലൊന്നുമൊന്നുമേ…പൊന്നുഷസ്സമ്മയെ സ്വാഗതം ചെയ്യുവാന്‍എന്നും വിളക്കുതെളിച്ചെത്തിടുമ്പോഴുംനിന്നനഘാനന്ദസന്ദോഹലക്ഷ്മിയില്‍മൃണ്‍മയലോകമലിഞ്ഞു നില്ക്കുമ്പൊഴുംനിന്നപദാനങ്ങള്‍ പാടും കടലല-തന്നോടു ചേരാന്‍ പുഴ കുതിക്കുമ്പൊഴുംനിന്നെയല്ലാതെ മറ്റാരെയോര്‍ക്കുന്നു, സ-ച്ചിന്മയേ മായേ മഹാപ്രപഞ്ചാത്മികേ… നിന്നെത്തൊഴുതുവണങ്ങി സ്തുതിക്കുവാന്‍ജന്മം കനിവാര്‍ന്നുതന്ന കാരുണ്യമേകണ്ണിലും കാതിലും നാവിലും, പിന്നക-ക്കണ്ണിലും നീ കളിയാടുവാനാപ്പാദപുണ്യത്തിലെല്ലാം മറന്നു സമര്‍പ്പിച്ചു-നിന്നുകൊള്ളാന്‍ നീയനുജ്ഞ നല്കേണമേ… […]
എന്തു കുറുമ്പുകള്‍ കാട്ടിയാലും എൻ്റെകണ്മണിയല്ലേ നീ തങ്കമല്ലേ?എന്തു കുന്നായ്മകള്‍ കാട്ടിയാലും അമ്മ-യ്ക്കന്‍പുറ്റൊരോമനക്കുട്ടനല്ലേ…ഉണ്ണിക്കാല് പിച്ചവച്ചീക്കൊച്ചു മുറ്റത്തെമണ്ണില്‍ നടക്കാന്‍ പഠിച്ചിടുമ്പോള്‍,ഉണ്ണിക്കൈ രണ്ടിലും മണ്ണുവാരിപ്പിടി-ച്ചുണ്ണുവാനോങ്ങിയൊരുങ്ങിടുമ്പോള്‍,അമ്മയ്ക്കു തീയാണെന്‍ പൊന്നുങ്കൊടമേ നീതിന്നല്ലേ വീഴല്ലേയെന്നു കെഞ്ചുംകണ്ണീര്‍മൊഴികളില്‍ തുള്ളിത്തുളുമ്പുന്നൊ-രമ്മമനസ്സു നീ കാണ്മതുണ്ടോ? അമ്മയ്ക്കു നീ മാത്രമാണു പൊന്നോമനേകര്‍മ്മബന്ധങ്ങള്‍ക്കു സാക്ഷിയായിനിന്നെയെടുത്തൊരു പൊന്നുമ്മ നല്കുമ്പോള്‍ധന്യമായ്ത്തീരുന്നു ജന്മംതന്നെ!കണ്ണിന്നുകണ്ണായ നീയെനിക്കീശ്വരന്‍തന്ന നിധിയെന്നറിഞ്ഞിടുമ്പോള്‍പ്രാണൻ്റെ പ്രാണനെക്കാളുമെന്നുണ്ണിയോ-ടാണെനിക്കിഷ്ടമെന്നോര്‍ത്തിടുമ്പോള്‍,അമ്മയ്ക്കു നീയും നിനക്കെന്നുമമ്മയുംനമ്മള്‍ക്കു ദൈവവും കാവലായിനന്മയും സ്നേഹവും കോരിനിറയ്ക്കുന്നനല്ലൊരു ലോകത്തിന് കാതലായിഅമ്മയും മക്കളും തമ്മിലുള്ളന്യോന്യ-ബന്ധത്തിന്നപ്പുറത്തൊന്നുമില്ല.ആ ബന്ധവായ്പിന്‍ പ്രകാശസുഗന്ധമാ-ണീരേഴു പാരും നിറഞ്ഞ സത്യം! അമ്പലപ്പുഴ ഗോപകുമാര്‍
ശരണാഗതേ, സ്നേഹലോലുപേ, നിന്റെ തൃ- ച്ചരണങ്ങള്‍ തേടിവന്നെത്തുന്നവര്‍ക്കുള്ള- മുരുകുമ്പൊഴൊക്കെയും മിഴിനീര് തുടയ്ക്കുവാ- നരികത്തു നീ വന്നു ചേരുന്നതെങ്ങനെ ? പറയുവാനാവാത്തൊരത്ഭുത ലീലകള്‍ നിറയുന്നൊരീ വിശ്വനാടകവേദിയില്‍ തളരാതെ താങ്ങായി നിര്‍ത്തുന്ന നിന് മാതൃ- ഹൃദയത്തില്‍ ഞങ്ങള്‍ക്കിടം തന്നതെങ്ങനെ ? അറിയില്ല, നിബിഡാന്ധകാരത്തിലീ വഴി- ക്കവലയില്‍ നില്ക്കുന്ന ഞങ്ങള്‍ക്കതൊന്നുമേ അറിയില്ല, നീയൊഴിഞ്ഞമ്മേ കൃപാനിധേ ആരൊരുതുള്ളി വെളിച്ചം തളിക്കുവാന്‍ ? ഒന്നും തിരിയാത്തൊരീ ജന്മവൃത്താന്ത- സന്നിപാതങ്ങളില്‍പ്പെട്ടുഴലുമ്പോഴും നിന്നെയല്ലാതെ മറ്റാരെയമ്മേ, യകം നൊന്തു വിളിച്ചഴല്‍ പങ്കുവച്ചീടുവാന്‍ ? ഹേ! മഹാമായാപ്രപഞ്ചവിധായിനി ഹേ! മഹിതാത്മപ്രകാശപ്രബോധിനീ […]