‘പൊങ്കല്‍’ എന്ന വാക്കിന്റെ അര്‍ത്ഥം ‘നിറഞ്ഞു കവിഞ്ഞൊഴുക’ എന്നാണ്. മനുഷ്യന് പ്രകൃതിയോടും, പ്രകൃതിക്ക് മനുഷ്യനോടും ഉള്ള സ്നേഹം ഹൃദയത്തിന്റെ കരകള്‍ കവിഞ്ഞൊഴുകുന്നതിന്റെ പ്രതീകമാണ് സമയമാണ് പൊങ്കല്‍ ഉത്സവം. വിളവെടുപ്പിന്റെ ഉത്സവമാണ് പൊങ്കല്‍. നല്ല ചിന്തകള്‍ കൊണ്ടും കര്‍മ്മം കൊണ്ടും മനുഷ്യന്‍ പ്രകൃതിയെ പ്രീതിപ്പെടുത്തുന്നു. അതിന് പ്രത്യുപകാരമായി സമൃദ്ധമായ വിളവ് നല്‍കി പ്രകൃതി മനുഷ്യനെ അനുഗ്രഹിക്കുന്നു. അങ്ങനെ പ്രപഞ്ചമനസും മനുഷ്യമനസും നിറഞ്ഞ് കവിഞ്ഞൊഴുകി ഒന്നാകുന്നതിന്റെ പ്രതീകമാണ്, ഉത്സവമാണ് പൊങ്കല്‍.
യഥാര്‍ത്ഥ പൊങ്കല്‍ ആഘോഷം നമ്മുടെ ഹൃദയം കാരുണ്യം കൊണ്ട് നല്ല വാക്കായും നല്ല പ്രവൃത്തിയായും കവിഞ്ഞൊഴുകുമ്പോഴാണ്. അപ്പോഴാണ് നമ്മള്‍ മനുഷ്യത്വത്തില്‍ നിന്ന് ഈശ്വരത്വത്തിലേക്ക് ഉയരുന്നത്. ഈ പൊങ്കാല ഈ സംസ്‌കാരത്തെ, ഈശ്വരനെ നമ്മുടെയുള്ളിലും പുറത്തും ആഴത്തിലുറപ്പിക്കാനുള്ള അവസരങ്ങളായി തീരട്ടെ എന്ന് അമ്മ പരമാത്മവില്‍ സമര്‍പ്പിക്കുന്നു. അമ്മയുടെ എല്ലാ തമിഴ് മക്കൾക്കും പൊങ്കൽ ആശംസകൾ !!